Deshabhimani

ഇസ്രയേൽ തെരഞ്ഞെടുപ്പ്: തുടക്കം റെക്കോ‍ർഡ് പോളിങ്ങ്

Israel voter turnout
വെബ് ഡെസ്ക്

Published on Oct 27, 2026, 04:34 PM | 1 min read

ടെൽ അവീവ്: ഇസ്രയേൽ തെരഞ്ഞെടുപ്പിൽ കനത്ത പോളിങ് തുടരുന്നു. രാവിലെ പത്ത് മണിവരെയുള്ള കണക്കുകൾ പുറത്തു വിട്ടു. ഇതിനകം 16.68 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാനം നിര്‍വ്വഹിച്ചു. 1981-ന് ശേഷം ഇത്രയും സമയത്തിനകം രേഖപ്പെടുത്തുന്ന റെക്കോര്‍ഡ് പോളിങാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 15.9 ശതമാനമായിരുന്നു എന്ന് സെൻട്രൽ ഇലക്ഷൻസ് കമ്മിറ്റി ആക്ടിംഗ് ഡയറക്ടർ ജനറൽ ദിൻ ലിവ്നേ അറിയിച്ചു.


"രാവിലെ 10 മണിക്ക് മുമ്പ് തന്നെ 12 ലക്ഷത്തിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. 1981-ൽ മെനാചെം ബെഗിൻ വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പിലാണ് ഇതിനുമുമ്പ് ഇത്രയും ഉയർന്ന വോട്ടിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്" -ദിൻ ലിവ്നേ പറഞ്ഞു.


രാവിലെ ഏഴ്മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. രാജ്യത്തെ 12,018 പോളിംഗ് സ്റ്റേഷനുകളിലായി 73 31 981 യോഗ്യരായ വോട്ടർമാരാണ് സമ്മതിദാനം നിർവഹിക്കുന്നത്. പോളിങ് സ്റ്റേഷനുകൾ രാത്രി പത്ത് മണിവരെ പ്രവര്‍ത്തിക്കും. തദ്ദേശീയ മേഖലകൾ, ആശുപത്രികൾ, ജയിലുകൾ, വയോജന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ പോളിംഗ് സ്റ്റേഷനുകളുടെ പ്രവർത്തനം രാത്രി 8 മണിക്ക് അവസാനിക്കും.

തിരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫല പ്രഖ്യാപനം നവംബർ 4-ന് ആയിരിക്കും. എന്നാൽ അടുത്ത ദിവസം തന്നെ വിജയം സംബന്ധിച്ച വ്യക്തമായ ചിത്രം പുറത്തുവരും എന്നതാണ് പതിവ്.


Related News

120 അംഗ നെസ്സെറ്റിൽ ഭൂരിപക്ഷം തികച്ച് സർക്കാർ രൂപീകരിക്കാൻ ഒരു കക്ഷിക്കോ സഖ്യത്തിനോ കുറഞ്ഞത് 61 സീറ്റുകൾ ആവശ്യമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home