"2 തവണ ഡക്ക് ആയിട്ടും വിശ്വാസം അർപ്പിച്ചു'; പിന്തുണക്ക് നന്ദി പറഞ്ഞ് സഞ്ജു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 11:29 AM | 0 min read

ഹൈദരാബാദ്> സെഞ്ചുറി നേടിയ പ്രകടനത്തിന് പിന്നാലെ പിന്തുണ നൽകിയ ടീം മാനേജ്മെന്റിന് നന്ദി പറഞ്ഞ്  മലയാളിതാരം സഞ്ജു സാംസൺ.

"ഞാൻ ഒരുപാട് തവണ പരാജയങ്ങൾ നേരിട്ടു. അതിന്റെ എന്റെ മനസിന് പരാജയങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാം. കഴിഞ്ഞ പരമ്പരയിൽ ഞാൻ രണ്ട് തവണ ഡക്ക് ആയി. ഇനി എന്താകും എന്ന് കരുതിയാണ് കേരളത്തിലേക്ക് മടങ്ങിയത്. പക്ഷേ ടീം മാനേജ്‌മെന്റ് ഈ പരമ്പരയിലും എന്നെ പിന്തുണച്ചു. അതിൽ ഞാൻ സന്തോഷവാനാണ്"- സഞ്ജു പറഞ്ഞു.

ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ 47 പന്തിൽ 111 റൺസെടുത്താണു സഞ്ജു സാംസൺ പുറത്തായത്. 40 പന്തുകളിൽനിന്ന് താരം രാജ്യാന്തര കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചുറി പൂർത്തിയാക്കി.
 



deshabhimani section

Related News

View More
0 comments
Sort by

Home