ഇറാനി കപ്പ്‌ ; മുംബൈക്ക്‌ ലീഡ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 11:14 PM | 0 min read


ലഖ്‌നൗ
ഇറാനി കപ്പ്‌ ക്രിക്കറ്റിൽ റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കെതിരെ മുംബൈക്ക്‌ ലീഡ്‌. നാലാംദിനം രണ്ടാം ഇന്നിങ്‌സിൽ ആറ്‌ വിക്കറ്റ്‌ നഷ്ടത്തിൽ 153 റണ്ണെന്ന നിലയിലാണ്‌ മുംബൈ. 274 റൺ ലീഡായി. റെസ്റ്റ്‌ ഓഫ്‌ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ്‌ 416നാണ്‌ അവസാനിച്ചത്‌. മുംബൈ ഒന്നാം ഇന്നിങ്‌സിൽ 537 റണ്ണടിച്ചിരുന്നു.

121 റൺ ലീഡുമായി രണ്ടാം ഇന്നിങ്‌സിനെത്തിയ മുംബൈക്ക്‌ ഓപ്പണർ പൃഥ്വി ഷാ 76 റണ്ണുമായി മികച്ച തുടക്കമാണ്‌ നൽകിയത്‌. സർഫറാസ്‌ ഖാനും (9) തനുഷ്‌ കൊട്ടിയാനും (20) ആണ്‌ ക്രീസിൽ.റെസ്റ്റ്‌ ഓഫ്‌ ഇന്ത്യക്കായി അഭിമന്യു ഈശ്വരനും (191) ധ്രുവ്‌ ജുറേലും (93) തകർപ്പൻ പ്രകടനമാണ്‌ പുറത്തെടുത്തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home