ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ; ഇഗ ഷ്വാടെക്,
അൽകാരെസ്‌ മുന്നോട്ട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 01, 2023, 10:40 PM | 0 min read


പാരിസ്‌
ഒന്നാംസീഡ്‌ ഇഗ ഷ്വാടെക്‌ ഫ്രഞ്ച്‌ ഓപ്പൺ ടെന്നീസ്‌ വനിതാ സിംഗിൾസിന്റെ മൂന്നാംറൗണ്ടിൽ. അമേരിക്കയുടെ ക്ലെയറി ലിയുവിനെ നേരിട്ടുള്ള സെറ്റുകൾക്ക്‌ തോൽപ്പിച്ചാണ്‌ നിലവിലെ ചാമ്പ്യന്റെ മുന്നേറ്റം. പുരുഷന്മാരിൽ ഒന്നാംനമ്പർ താരം കാർലോസ്‌ അൽകാരെസ്‌, മൂന്നാംസീഡ്‌ നൊവാക്‌ ജൊകോവിച്ച്‌, നാലാംസീഡ്‌ കാസ്‌പെർ റൂഡ്‌ എന്നിവരും മൂന്നാംറൗണ്ടിലെത്തി.

വനിതകളിൽ, ആദ്യ സെറ്റിൽ അൽപ്പം പതറിയെങ്കിലും ഇഗ രണ്ടാംസെറ്റ്‌ ആധികാരികമായി നേടി മുന്നേറി (6–-4, 6–-0). മൂന്നാംറൗണ്ടിൽ ചൈനയുടെ ഷിന്യു വാങ് ആണ്‌ എതിരാളി. നാലാംസീഡ്‌ എലേന റിബാകിന ചെക്ക്‌ റിപ്പബ്ലിക്കിന്റെ ലിൻഡ നൊസ്‌കോവയെ തോൽപ്പിച്ചു (6–-3, 6–-3). 

അൽകാരെസ്‌ ജപ്പാന്റെ താരോ ഡാനിയേലിനെ നാല്‌ സെറ്റ്‌ പോരാട്ടത്തിൽ മറികടന്നു (6–-1, 3–-6, 6–-1, 6–-2). ക്യാനഡയുടെ ഡെനിസ്‌ ഷപലോവാണ്‌ മൂന്നാംറൗണ്ടിലെ എതിരാളി. ജൊകോവിച്ച്‌ ഹംഗറിയുടെ മാർട്ടൺ ഫുക്‌സോവിക്‌സിനെ കീഴടക്കി (7–-6, 6–-0, 6–-3). മൂന്നാംറൗണ്ടിൽ സ്പെയ്‌നിന്റെ അലെസാൻഡ്രോ ഡേവിഡോവിച്ച്‌ ഫോകിനയെ നേരിടും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Home