ad
Deshabhimani

എവിസി പുരുഷ വോളിബോൾ: ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ആറ് മലയാളി താരങ്ങൾ

AVC Men’s Volleyball Championship INDIAN TEAM
വെബ് ഡെസ്ക്

Published on Jun 17, 2026, 03:24 PM | 1 min read

പാലക്കാട്‌: എവിസി പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബ്ലോക്കർമാരായ ജോൺ ജോസഫ്‌(കെഎസ്‌ഇബി), ഷമീമുദ്ദീൻ(എയർ ഫോഴ്‌സ്‌), അറ്റാക്കർമാരായ എറിൻ വർഗീസ്‌(കേരള പൊലീസ്‌), ഹേമന്ത്‌ മനോജ്‌(കെഎസ്‌ഇബി), യൂണിവേഴ്‌സൽ സി കെ മുഹമ്മദ്‌ നിഹാൽ(മവേലിക്കര, ബിഷപ്പ്‌ മൂർ കോളേജ്‌), ലിബറോ കെ ആനന്ദ്‌(കെഎസ്‌ഇബി) എന്നീ ആറ്‌ മലയാളി താരങ്ങൾ ടീമിൽ ഇടം നേടി.


12 വർഷമായി കേരളത്തിനായി കളിക്കുന്ന തമിഴ്‌നാട്ടുകാരൻ ജെറോം വിനീതിനെയും(ബിപിസിഎൽ കൊച്ചി) പട്ടികയിലുൾപ്പെടുത്തിയാൽ 14ൽ ഏഴ്‌ താരങ്ങളും മലയാളികളാണ്‌. ബോബി സേവ്യർ(സായി, തിരുവനന്തപുരം), എസ്‌ ആർ ജ്യുവൽ(സായി, ബംഗ്ലളൂരു) എന്നി സഹപരിശീലകരും ടീമിലെ മലയാളി സാന്നിധ്യങ്ങളാണ്‌.


സെർവീയകാരൻ ഡ്രാഗൺ മിക്കോലോവിക്‌ ആണ്‌ മുഖ്യപരിശീലകൻ. വർഷങ്ങൾക്ക്‌ ശേഷമാണ്‌ ഇത്രയും മലയാളി താരങ്ങൾ ഒരുമിച്ച്‌ ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്‌. ഗുജറാത്തിലെ അഹമ്മദബാദിൽ 20 മുതൽ 28 വരെയാണ്‌ ചാമ്പ്യൻഷിപ്പ്‌.


കോഴിക്കോട്‌ നാദാപുരം ചെറുമോത്ത്‌ സ്വദേശിയായ സി കെ മുഹമ്മദ്‌ നിഹാലും ചത്തമംഗലം സ്വദേശിയായ ഹേമന്ത്‌ മനോജും ആദ്യമായാണ്‌ ഇന്ത്യൻ ടീമിൽ ഇടംനേടുന്നത്‌. ജോൺ ജോസഫ്‌ വയനാട്‌ പുൽപ്പള്ളി സവദേശിയും കെ ആനന്ദ്‌ കണ്ണൂർ പയ്യന്നൂർ സ്വദേശിയുമാണ്‌. കോഴിക്കോട്‌ സായി സെന്ററിലൂടെയാണ്‌ ഇരുവരും വളർന്നുവന്നത്‌. ഷമീമുദ്ദീൻ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയും എറിൻ വർഗീസ്‌ എറണാകുളം അങ്കമാലികാരനുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home