ad
Deshabhimani

തെലങ്കാനയിൽ പാനി പൂരി കഴിച്ച 20 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

pani puri

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jun 17, 2026, 03:00 PM | 1 min read

ഹൈദരാബാദ്: തെലങ്കാനയിൽ പാനി പൂരി കഴിച്ചതിന് പിന്നാലെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം. 20ലധികം കുട്ടികളെ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജന്ന സിർസില്ല ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകുന്നേരം ഒരു പ്രാദേശിക വിൽപ്പനക്കാരന്റെ കടയിൽ നിന്ന് കുട്ടികൾ പാനി പൂരി കഴിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെ നിരവധി കുട്ടികൾക്ക് വയറുവേദന, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായെന്ന് രക്ഷിതാക്കൾ പറയുന്നു.


കൂടുതൽ കുട്ടികൾക്ക് ദേഹാസ്യാസ്ഥ്യം അൻുഭവപ്പെട്ടതോടെ ഇവരെ ജില്ലാ സർക്കാർ ആശുപത്രിയിലേക്കും വിവിധ സ്വകാര്യ ആശുപത്രികളിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ മുതൽ കുട്ടികളിൽ വയറുവേദന, വയറിളക്കം, ഛർദ്ദി എന്നീ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകുന്നേരത്തോടെ 20 ലധികം പേരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്.


ആരോഗ്യപ്രശ്നങ്ങളുടെ കൃത്യമായ കാരണം ഇതുവരെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. ഡോക്ടർമാർ കുട്ടികളുടെ ആരോ​ഗ്യനില നിരീക്ഷിച്ചുവരികയാണ്. അതേസമയം മലിനമായ ഭക്ഷണമാണോ അതോ മറ്റേതെങ്കിലും കാരണത്താലാണോ അസുഖങ്ങൾ ഉണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. മിക്ക കുട്ടികളും ചികിത്സയിലാണ്, അവരുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home