Deshabhimani

print edition ഇ എം എസും ​‘കേരളം മലയാളികളുടെ മാതൃഭൂമി’യും

The World of EMS National Seminar will be organized in Karathur on the 23rd and 24th.

ഇഎംഎസ്

വെബ് ഡെസ്ക്

Published on Nov 01, 2026, 01:30 AM | 1 min read

കേരളത്തിന്റെ ഭാഷയും സംസ്‌കാരവും സംരക്ഷിക്കുന്നതിനുള്ള സമരങ്ങളിലും കമ്യൂണിസ്റ്റ്‌ പാർടി മുഴുകി. സാഹിത്യത്തിൽ കൊട്ടാരക്കെട്ടുകളും സവർണ തറവാടുകളിലെ കഥാപാത്രങ്ങളും നിറഞ്ഞുനിന്ന സാഹിത്യലോകത്ത് ജീവൽസാഹിത്യ പ്രസ്ഥാനങ്ങളിലൂടെയുംമറ്റും കമ്യൂണിസ്റ്റ് പാർടി ഇടപെട്ടു. ചാത്തൻ പുലയനും പരീക്കുട്ടിയും കറുത്തമ്മയും റിക്ഷവലിക്കാരൻ പപ്പുവും പാത്തുമ്മയും സാഹിത്യത്തിൽ ഇടംനേടി.


ഇങ്ങനെ സൗന്ദര്യശാസ്ത്രത്തിന്റെ കേരളത്തെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനമായി മാറ്റുന്നതിനുള്ള പ്രവർത്തനത്തിലും കമ്യൂണിസ്റ്റ് പാർടി ഇടപെട്ടു. ​മലയാളികളുടെ സംസ്കാരവും ജീവിതവുമെല്ലാം അടയാളപ്പെടുത്തിക്കൊണ്ട് ഇ എം എസ് ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന പുസ്‌തകംതന്നെ എഴുതി. അതിന്റെ തുടർച്ചയായി എഴുതിയതാണ്‌ ‘കേരളം മലയാളികളുടെ മാതൃഭൂമി’ എന്ന പുസ്‌തകം.


ഐക്യകേരളം രൂപീകരിക്കുമെന്ന ഘട്ടം വന്നപ്പോൾ അത് എങ്ങനെയായിരിക്കുമെന്നത് സംബന്ധിച്ച് ചർച്ച നടന്നു. രാജാധിപത്യവും ജന്മിത്തവും സാമ്രാജ്യത്വ ആധിപത്യവും നിലനിൽക്കുന്ന കേരളത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാട് കൊച്ചി രാജാവ് മുന്നോട്ടുവച്ചു. ഈ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് വലതുപക്ഷ കക്ഷികൾ ഈ കാഴ്‌ചപ്പാടിനെ അംഗീകരിച്ചു.

​

കമ്യൂണിസ്റ്റ് പാർടി ഈ സമ്മേളനത്തിൽ പങ്കെടുത്തില്ലെന്നുമാത്രമല്ല, ഈ കാഴ്ച‌പ്പാടിനെതിരെ രംഗത്തുവന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇ എം എസ് ഒരു ലഘുലേഖതന്നെ പ്രസിദ്ധീകരിച്ചു. ‘കൊച്ചി രാജാവിന്റെ ഐക്യകേരളം ബ്രിട്ടീഷ് കമ്മട്ടത്തിലടിച്ച കള്ളനാണയം’ എന്നായിരുന്നു ആ ലഘുലേഖയുടെ പേര്. ജന്മിത്തവും രാജാധിപത്യവും സാമ്രാജ്യത്വവുമില്ലാത്ത കേരളമാണ് വേണ്ടതെന്ന കാഴ്‌ചപ്പാട് ഇതിൽ അവതരിപ്പിച്ചു.


​കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുമ്പുതന്നെ ജനങ്ങളുടെ എല്ലാവിധ ജീവിതപ്രശ്‌നങ്ങളിലും ഇടപെട്ട് സമൂഹത്തെ മുന്നോട്ടുനയിക്കാൻ പാർടിക്ക് സാധിച്ചു. ഈ അനുഭവങ്ങളെല്ലാം സ്വാംശീകരിച്ചുകൊണ്ട് 1956 ജൂൺ 22, 23, 24 തീയതികളിൽ തൃശൂരിൽ ചേർന്ന ഒന്നാം സംസ്ഥാന സമ്മേളനം ‘പുതിയ കേരളം പടുത്തുയർത്താൻ കമ്യൂണിസ്റ്റ് പാർടിയുടെ നിർദേശങ്ങൾ’ എന്ന രേഖ അവതരിപ്പിച്ചു.


കേരളത്തിന് മുന്നോട്ടുപോകാൻ ഭൂപരിഷ്‌കരണം, അധികാരവികേന്ദ്രീകരണം, കാർഷികവികസനം, വ്യാവസായികവികസനം, പൊതുമേഖലാസംരക്ഷണം, തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയവയുടെ പ്രാധാന്യം മുന്നോട്ടുവച്ചുള്ളതായിരുന്നു ആ രേഖ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home