സെയ്ദാർപ്പള്ളിയിൽനിന്ന് മാഷും പിള്ളേരും


അശ്വതി ജയശ്രീ
Published on Jan 05, 2025, 03:18 PM | 1 min read
തിരുവനന്തപുരം: സെയ്ദാർപ്പള്ളീടെ പവർ നിങ്ങൾക്ക് അറിയൂല... തലസ്ഥാനം ഇളക്കിമറിക്കാൻ സെയ്ദാർപ്പള്ളിയിൽനിന്ന് എത്തിയിട്ടുണ്ട് ഒരാൾ. സംസ്ഥാന കലോത്സവത്തിന് മത്സരിക്കാൻ 150 ശിഷ്യരുമായി തലശേരി സെയ്ദാർപ്പള്ളിക്കാരൻ മുനീർ തലശേരി. ഒപ്പനയും വട്ടപ്പാട്ടുമാണ് മാസ്റ്റർ പീസുകൾ.
വയനാട്, കോഴിക്കോട്, തൃശൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ടീമുകളെയാണ് മുനീർ മാഷ് താളം പഠിപ്പിച്ചത്. കുട്ടികൾക്കും സ്ഥാനങ്ങൾ ഓർത്തുള്ള ടെൻഷനില്ല. നന്നായി പ്രകടനം കാഴ്ചവച്ച് എ ഗ്രേഡ് നേടുകയാണ് അവരുടെയും ആഗ്രഹം മുനീർ മാഷ് പറഞ്ഞു. ഒപ്പനയിൽ എച്ച്‌എസ് വിഭാഗത്തിൽ അഞ്ചും എച്ച്‌എസ്എസിൽ ഏഴും ടീമുകളും വട്ടപ്പാട്ടിൽ എച്ച്‌എസിൽ മൂന്നും എച്ച്‌എസ്എസിൽ ഏഴും ടീമുകളെയുമാണ് മുനീർ പരിശീലിപ്പിച്ചത്.










0 comments