കല ആകുലതകൾ മാറ്റും: ശാരദ മുരളീധരൻ

പരമ്പരാഗത ചട്ടക്കൂടുകളെ തകർത്ത് കുട്ടികൾ ഇങ്ങനെ ഈ കലോത്സവത്തിൽ ആടിപ്പാടി തിമിർക്കുന്നത് കാണുന്നതുതന്നെ സന്തോഷമാണ്. നമ്മുടെയൊക്കെ ജീവിതത്തിൽ ആകുലതകളും ജീവിതത്തെ ഓർത്തുള്ള പ്രതീക്ഷകളുമൊക്കെ കാണും. പലപ്പോഴും കലാപ്രകടനങ്ങളും അവരുടെ ആവേശവുമെല്ലാം കാണുമ്പോൾ ഈ ആകുലതകൾ മാറുമെന്നാണ് എന്റെ അനുഭവം. കുട്ടികളെപ്പോലെ ഈ കലാമാമാങ്കം എനിക്കും ഒരു തരത്തിൽ സന്തോഷം നൽകുന്നുണ്ട്. പുത്തൻ തലമുറയെ കാണാനും അറിയാനും കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. ആവശ്യമുള്ളവയെ സ്വീകരിച്ചും മറ്റുള്ളതിനെ തള്ളിയുമൊക്കെ മുന്നോട്ടുപോകുന്ന പുതുതലമുറ കുട്ടികളെയും ഏറെ പ്രതീക്ഷയോടെയാണ് ഞാൻ കാണുന്നത്.









0 comments