യുവജന പുരസ്‌കാരം സമ്മാനിച്ചു

പട്ടാമ്പി: അഭയം രമേഷ് സ്‌മാരക യുവജനപുരസ്‌കാരം 2026 കെ ഫവാസ് റഹ്മാന് ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എ എൻ നീരജ് സമ്മാനിച്ചു. എ രമേഷിന്റെ സ്‌മരണാർഥം കൊപ്പം അഭയത്തിലെ പള്ളം സ്മാരക വായനശാല നൽകുന്നതാണ് പുരസ്‌കാരം. അഭയം വൈസ് ചെയർമാൻ പി കെ ചെല്ലുക്കുട്ടി അധ്യക്ഷനായി.
കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി യു അജയകുമാർ, ഡിവൈഎഫ്ഐ കൊപ്പം ബ്ലോക്ക് സെക്രട്ടറി എം എൻ സുധീപ്, ബാലസംഘം ജില്ലാ കൺവീനർ പി ടി രാഹേഷ്, എടയൂർ പഞ്ചായത്ത് അംഗം എം ഷബീർ, വായനശാലാ പ്രസിഡന്റ് അഭയം കൃഷ്ണൻ, അഭയം വൈസ് ചെയർമാന്മാരായ പി ഫൈസൽ ബാബു, പ്രൊഫ. സി അബ്ദുൽ കരീം, വായനശാലാ സെക്രട്ടറി എം മുഹമ്മദ് നിയാസ് എന്നിവർ സംസാരിച്ചു. തിരുവേഗപ്പുറ കിനാങ്ങാട്ടിൽ വീട്ടിൽ കുഞ്ഞിമൊയ്‌തുവിന്റെയും മറിയയുടെയും മകനാണ് ഫവാസ് റഹ്മാൻ. ഡിവൈഎഫ്ഐ തിരുവേഗപ്പുറ മേഖലാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും പ്രൊഫഷണൽ സബ് കമ്മിറ്റി സംസ്ഥാന കമ്മിറ്റി അംഗവുമാണ്.








0 comments