Deshabhimani

എസ്‌എടി ആശുപത്രിയിലെ സുരക്ഷാവീഴ്‌ച; കാണാതായ അതിജീവിതയെ കണ്ടെത്തി

SAT.
വെബ് ഡെസ്ക്

Published on Nov 09, 2026, 10:21 PM | 1 min read

തിരുവനന്തപുരം : എസ്‌എടി ആശുപത്രിയിലെ സുരക്ഷാവീഴ്‌ചയെ തുടർന്ന്‌ കാണാതായ പോക്സോ കേസ്‌ അതിജീവിതയെ കണ്ടെത്തി. വയനാട്ടിലുള്ള സഹോദരന്റെ വീട്ടിൽനിന്നാണ്‌ കണ്ടെത്തിയത്‌. അതിജീവിതയെ തിരികെയെത്തിക്കാൻ മെഡിക്കൽ കോളേജ്‌ പൊലീസ്‌ വയനാട്ടിലേക്ക്‌ തിരിച്ചു. 15 വയസ്സുകാരിയെ ശനിയാഴ്ചയാണ്‌ കാണാതായത്. കുട്ടി ആശുപത്രിയിൽനിന്ന് പുറത്തുപോയത് സുരക്ഷാജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് വിവരം.


കുട്ടിയെ പൊലീസ്‌ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഗർഭിണിയായ കുട്ടിക്ക് ആവശ്യമായ സുരക്ഷയും നിരീക്ഷണവും ഉറപ്പാക്കുന്നതിൽ ആശുപത്രി അധികൃതർ വീഴ്ചവരുത്തിയെന്നാണ് ആരോപണം. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ്‌ ശേഖരിച്ചു. ദൃശ്യങ്ങളിൽ കുട്ടി ഒറ്റയ്‌ക്ക്‌ ഇറങ്ങിവരുന്നതും സുരക്ഷാജീവനക്കാരൻ പെൺകുട്ടിയുടെ പാസ്‌ പരിശോധിക്കുന്നതിൽ വീഴ്‌ചവരുത്തുന്നതും വ്യക്തമാണ്‌. സുരക്ഷാവീഴ്‌ച സംബന്ധിച്ച്‌ അന്വേഷിച്ച്‌ നടപടി സ്വീകരിക്കുമെന്ന്‌ ആശുപത്രി സൂപ്രണ്ട് ഡോ. സൂസൻ ഉതുപ്പ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home