ad
Deshabhimani

സ്ത്രീവിരുദ്ധതയും തീവ്രവാദവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നതായി പഠനം

9
വെബ് ഡെസ്ക്

Published on Mar 08, 2026, 03:15 PM | 3 min read

മൂഹത്തിൽ പുലരുന്ന സ്ത്രീവിരുദ്ധത (misogyny) അക്രമാസക്തമായ തീവ്രവാദവുമായി (violent extremism) ബന്ധപ്പെട്ടിരിക്കുന്നതായി നിഗമനം. ലിംഗ മനോഭാവങ്ങൾ തീവ്രവാദ ചിന്താഗതികളെ (radicalisation) എങ്ങനെ സ്വാധീനിക്കുന്നുവെന്നും അത് എങ്ങനെ മറികടക്കാം എന്നതും സംബന്ധിച്ച് 'ദ കൺവര്‍സേഷൻ' നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തൽ.


സ്ത്രീവിരുദ്ധത ഒരു നിശ്ചിത ആളുകൾക്ക് ഇടയിലെ മാത്രം പ്രശ്നമല്ല. അത് തീവ്രവാദത്തിന്റെ ഒരു പ്രേരകഘടകമായി(driver)മാറുന്നുണ്ട്. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിൽ രൂപപ്പെടുന്ന ലിംഗ മനോഭാവങ്ങൾ തന്നെ തീവ്രവാദ ചിന്താഗതിയെസ്വാധീനിക്കുന്നു. തീവ്രവാദത്തെ ഇപ്പോൾ വംശം,മതം അല്ലെങ്കിൽ ദേശീയത എന്നിവയുടെ ചട്ടക്കൂടിലൂടെ മാത്രമാണ് കാണുന്നത്. എന്നാൽ ഇവ രണ്ടും പലപ്പോഴും ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടി കാണിക്കുന്നു.


ഓസ്ട്രേലിയയിലെ ജനങ്ങൾക്കിടയിൽ നടത്തിയ സര്‍വേയിലെ നിഗമനമാണ് 'ദ കൺവര്‍സേഷൻ' പരസ്യപ്പെടുത്തിയിരിക്കുന്നത്. 13-17 വയസ് പ്രായമുള്ള 1,100-ലധികം യുവതീയ യുവാക്കളിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചു. 2,300-ലധികം മുതിർന്നവരിൽ നിന്നും വിവര ശഖരണം നടത്തി.


ലിംഗസമത്വത്തെ ഭയക്കുന്നവര്‍


'ഫെമിനിസം അതിർവിട്ടു' അല്ലെങ്കിൽ പുരുഷന്മാർ ഇപ്പോൾ വിവേചനം നേരിടുന്നു എന്ന വികാരം വർദ്ധിച്ചുവരികയാണ്. ഓസ്ട്രേലിയയിലും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലും, 2021മുതൽ ഈ വികാരം സ്ഥിരമായി ഉയർന്നുവരികയാണ്. ഓൺലൈനിൽ,ഇത് 'മാനോസ്ഫിയർ' (manosphere)വഴി ശക്തിപ്പെടുത്തുന്നു. ലിംഗസമത്വത്തെ ഒരു ഭീഷണിയായി ചിത്രീകരിക്കുന്ന സ്വാധീനശാലികളുടെയും (influencers) വെര്‍ച്വൽ സമൂഹങ്ങളുടെയും ഒരു ശൃംഖല തന്നെ സൃഷ്ടിക്കപ്പെടുന്നുണ്ട്.


സ്ത്രീകളുടെ 'ശരിയായ സ്ഥാനം'


വളരെ വ്യത്യസ്തമായ രീതികളിൽ ആണെങ്കിൽ പോലും വലതുപക്ഷ വംശീയ-ദേശീയവാദികൾ (far-right ethno-nationalists), മത മൗലികവാദികൾ (religious fundamentalists), ഓൺലൈൻ'ഇൻസെൽ' (incel - involuntary celibate) സമൂഹങ്ങൾ തുടങ്ങി തീവ്രവാദ പ്രസ്ഥാനങ്ങൾ പൊതുവായി ഈ ധാരണകൾ പങ്കുവെക്കുന്നു. ഇവ പരസ്പരം തല്ലുകൂടുന്ന സംഘങ്ങളാവാം. അവരുടെ പ്രത്യയശാസ്ത്ര ഭാഷ വ്യത്യസ്തമായിരിക്കാം, എന്നാൽ സമൂഹത്തിലെ സ്ത്രീകളുടെ 'ശരിയായ സ്ഥാനം' എന്നതിനെക്കുറിച്ചുള്ള അവര്‍ക്കിടയിലെ "അടിസ്ഥാന നിർബന്ധം" ഈ പ്രസ്ഥാനങ്ങളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നു. അത് യാഥാസ്ഥിതികവും പുരുഷ കേന്ദ്രീകൃതവുമാണ്. ഇക്കാര്യത്തിൽ അവര്‍ ഭേദങ്ങളില്ലാതെ ഒരുമിക്കുന്നു.


കുടിയേറ്റക്കാരും സ്ത്രീകളും എന്ന വെറുപ്പ്


പുരുഷത്വത്തിന്റെ (masculine status) സ്ഥാനത്തിന് നേരെയുള്ള ഭീഷണിയെക്കുറിച്ചുള്ള ആശങ്ക പ്രചരിപ്പിക്കപ്പെടുന്നു. ഇതുവഴി ആൺകുട്ടികൾക്കും പുരുഷന്മാർക്കും ലോകത്തിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് കൂടുതൽ കൂടുതൽ അകൽച്ചയോ (alienated), അപമാനമോ (humiliated), അനിശ്ചിതത്വമോ തോന്നുന്നു. ഈ സാഹചര്യത്തിൽ പുരുഷ ആധിപത്യം വീണ്ടും ഉറപ്പിക്കുന്ന വിവരണങ്ങൾ (narratives) മാനസികമായി അവരെ ആകര്‍ഷിക്കുന്നു.


മാത്രമല്ല, ഇത്തരം ചിന്തകൾ പലപ്പോഴും ഓൺലൈനിൽ തള്ളിക്കയറ്റുന്നു. പുരുഷന്മാരുടെ ദുരവസ്ഥയ്ക്ക് അവർ ഫെമിനിസത്തെയും സമാനമായ രീതിയിൽ കുടിയേറ്റക്കാരെയും (immigrants) മൊത്തത്തിൽ സ്ത്രീകളെയും കുറ്റപ്പെടുത്തുന്നു-പഠനം പറയുന്നു.


SHOUTING


പുരുഷത്വത്തെ പ്രശ്നവൽക്കരിച്ച്

തീവ്ര നിലപാടുകളിലേക്ക്


പല ഓൺലൈൻ കമ്മ്യൂണിറ്റികളും പുരുഷന്മാരുടെയും ആൺകുട്ടികളുടെയും പരാതികളെ സാധൂകരിക്കുന്നു. ആക്ഷേപത്തിനും കുറ്റപ്പെടുത്തലിനും ഒരു 'ബാഹ്യഗ്രൂപ്പിനെ' (outgroup) വാഗ്ദാനം ചെയ്യുന്നു. ഒരു തരം സംഘ ശക്തി വാഗ്ദാനം ചെയ്യുന്നു. സ്ത്രീവിരുദ്ധതയെ കേന്ദ്രീകരിച്ച് അബോധ പൂര്‍വ്വമായും ഇത്തരം ഗ്രൂപ്പുകൾ രൂപപ്പെടുത്തപ്പെടുന്നുണ്ട്. അത് ഓൺലൈനിലെ 'പ്രധാന വ്യക്തികളാൽ' രൂപപ്പെടുത്തപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ വ്യക്തി ആര്‍ജിക്കുന്ന പുതിയ സാമൂഹിക ഐഡന്റിറ്റി, അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളിലേക്കുള്ള ഒരു കവാടമായി പ്രവർത്തിച്ചേക്കാം എന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.


കൗമാരക്കാരിൽ തീവ്ര നിലപാടുകൾ

"ഫെമിനിസത്തെ ചെറുക്കാൻ അക്രമം ഉപയോഗിക്കുന്നത് നിയമപരമാണോ എന്ന് ഞങ്ങൾ ചോദിച്ചു”- 17 ശതമാനത്തിലധികം ഓസ്ട്രേലിയക്കാരും ഫെമിനിസത്തെ അക്രമത്തിലൂടെ ചെറുക്കണമെന്ന് അംഗീകരിക്കുന്നു. ഓസ്ട്രേലിയയിലുടനീളമുള്ള 13-17 വയസ് പ്രായമുള്ളവരുടെ പ്രതിനിധികളുടെ സാമ്പിളും പഠനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഈ പ്രായ ഗ്രൂപ്പിനിടയിലെ കണ്ടെത്തലുകൾ കൂടുതൽ അമ്പരപ്പിക്കുന്നതാണ് എന്ന് പഠനം വെളിപ്പെടുത്തുന്നു.


ഈ പ്രായത്തിലുള്ള 25-30 ശതമാനം ആൺകുട്ടികളും വിവിധ തരത്തിലുള്ള അക്രമാസക്തമായ തീവ്രവാദത്തോട് യോജിപ്പ് പ്രകടിപ്പിച്ചു. മൂന്നിലൊന്നിലധികം പേർ (36%) സ്ത്രീവിരുദ്ധ മനോഭാവങ്ങളോട് യോജിച്ചു. ഫെമിനിസത്തെ ചെറുക്കാനുള്ള അക്രമത്തിനുള്ള പിന്തുണ ഏറ്റവും കൂടുതലും കൗമാരക്കാരായ ആൺകുട്ടികളിലായിരുന്നു (28%),അവരെ പിന്തുടർന്ന് കൗമാരക്കാരായ പെൺകുട്ടികളും (21%) ഉണ്ടായിരുന്നു.


ഏറ്റവും ഭയാനകമായ കാര്യം, 13 മുതൽ 17 വയസ് വരെ പ്രായമുള്ള 40% ആൺകുട്ടികളും,ഗാർഹിക,ലൈംഗിക പീഡനത്തെക്കുറിച്ച് സ്ത്രീകൾ കള്ളം പറയുന്നു എന്ന ധാരണ പുലര്‍ത്തുന്നു.


WOMEN


സ്ത്രീകൾക്കെതിരായ അക്രമത്തെ യുവാക്കൾ എങ്ങനെ ആശയവൽക്കരിക്കുന്നു (conceptualise) എന്നതിനെക്കുറിച്ചും അന്വേഷണം നടത്തി. പ്രതികരിച്ചവർ സ്വകാര്യ മേഖലയിലെ (private sphere) അക്രമത്തെ ന്യായീകരിച്ചു. വീട്ടിൽ ഒരു സ്ത്രീ അനുസരണക്കേട് കാണിക്കുകയാണെങ്കിൽ, ഒരു പുരുഷന് അവളെ അക്രമത്തിലൂടെ നിയന്ത്രിക്കാൻ കഴിയണം എന്നായിരുന്നു ഇവരുടെ നിലപാട്.


മറ്റുള്ളവർ പൊതുമേഖലയിലെ (public sphere) അമൂർത്തമായ നിയന്ത്രണങ്ങളെ പിന്തുണച്ചു. അടുപ്പം ഉപയോഗിച്ചള്ള നിർബന്ധം മുതൽ രാഷ്ട്രീയ നിയന്ത്രണം വരെ ആവശ്യപ്പെട്ടു. ഇരു വിഭാഗവും നിയന്ത്രണം എന്ന യോജിപ്പ് പ്രകടമാക്കി.


പുരുഷന്മാരുടെയും സ്ത്രീകളുടെയും അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും കുറിച്ചുള്ള സാമൂഹിക,രാഷ്ട്രീയ സംവാദങ്ങളിലും,സ്ത്രീകളുടെ അവകാശങ്ങളിലെ പുരോഗതി പുരുഷന്മാരുടെ ചെലവിലാണ് ഉണ്ടായത് എന്ന ധാരണയിലും ഗ്രൂപ്പുകൾപരസ്പരം മത്സരിക്കുന്ന കാഴ്ചയായിരന്നു എന്നും പഠനം വെളിപ്പെടുത്തുന്നു.

SHOE

കുടുംബ തലത്തിലും പ്രാഥമിക വിദ്യാഭ്യാസ ഘട്ടത്തിൽ തന്നെയും ഇതിനെതിരെ പഠന ബോധവൽക്കരണം പ്രവര്‍ത്തനങ്ങൾ നിര്‍ദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷം ക്വീൻസ് ലാന്റ് യൂണിവേഴ്സിറ്റിയും സമാനമായ പഠനം നടത്തിയിരുന്നു.


ഓസ്ട്രേലിയൻ ജനസംഖ്യയിൽ അക്രമാസക്തമായ തീവ്രവാദത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവരിൽ, പ്രത്യയശാസ്ത്രപരമോ മതപരമോ ആയ സ്പെക്ട്രങ്ങളിലുടനീളം, വംശീയവും സ്ത്രീവിരുദ്ധവുമായ മനോഭാവങ്ങൾ പരസ്പരം ശക്തവും പ്രധാനപ്പെട്ടതുമായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് പഠനം പറയുകയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home