9/11 ഓർമകൾക്ക് ഇന്ന് 24 വർഷം

അമേരിക്കയെ പിടിച്ചുകുലുക്കിയ ഭീകരാക്രമണത്തിന്റെ 24-ാം വാർഷികമാണിന്ന്. 2001 സെപ്തംബർ 11 ന് അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍ററിൽ നടന്ന ആക്രമണം ലോകത്തെ മുഴുവൻ ഞെട്ടിച്ചു. ചാവേറുകൾ വിമാനം ഉപയോഗിച്ച് ട്വിൻ ടവറുകളിലേക്ക് ഇടിച്ചുകയറ്റിയ ഈ ദുരന്തത്തിൽ ആയിരക്കണക്കിന് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടു. മൂവായിരത്തിലേറെ ജീവനുകളാണ് അന്ന് പൊലിഞ്ഞത്. ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടെങ്കിലും മറ്റ് പ്രതികളെല്ലാം ഇപ്പോഴും തടവിലാണ്.
ലോക പൊലീസ് ചമഞ്ഞ അമേരിക്കയുടെ അഹങ്കാരത്തിനും ആത്മവിശ്വാസത്തിനും ഏറ്റ അടിയായിരുന്നു സെപ്തംബർ 11ലെ ആക്രമണം. 19 അല്‍ ഖ്വയ്ദ ഭീകരര്‍ നാല് സ്വകാര്യ യാത്രാവിമാനങ്ങള്‍ റാഞ്ചി ന്യൂയോര്‍ക്കിലെയും വാഷിങ്ടണിലെയും ജനവാസകേന്ദ്രങ്ങളിലേക്ക് ഇടിച്ചിറക്കുകയായിരുന്നു.
ആക്രമണത്തിന്റെ സൂത്രധാരനായി അറിയപ്പെട്ടിരുന്നത് അല്‍ ഖ്വെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനായിരുന്നു. 9/11 കമീഷന്റെ റിപ്പോർട്ട് പ്രകാരം ചാവേർ ആക്രമണം നടത്താനുള്ള ഉദ്ദേശ്യത്തോടെ 26 പേരാണ് അമേരിക്കയിൽ പ്രവേശിച്ചത്. ഇതിൽ അവശേഷിച്ച 19 പേർ ചേർന്നാണ് ചാവേർ ആക്രമണം നടത്തിയത്. ഇതിൽ പലരും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണെന്ന് ചില കേന്ദ്രങ്ങൾ വാദിക്കുന്നു. ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുകളുടെ സ്മരണയ്ക്കായി എല്ലാ വർഷവും സെപ്തംബർ 11 ന് അമേരിക്ക ദേശസ്നേഹ ദിനമായി ആചരിക്കുന്നു.
അഫ്ഗാനിസ്ഥാന് പുറമെ ഇറാഖിലേക്കും, അതുപോലെ തന്നെ സിറിയയിലേക്കും, ലിബിയയും ഒക്കെ നടന്ന ആക്രമണങ്ങളിലേക്ക് നയിച്ച പ്രധാന കാരണം നൈന്‍ ഇലവണ്‍ അറ്റാക്ക് ആയിരുന്നു. അമേരിക്കന്‍ ജനതയും ലോകവും നടുക്കത്തോടെയാണ് ഈ ദിനത്തെ ഓര്‍ത്തെടുക്കുന്നത്.








0 comments