25 July Thursday

വായന

വെബ് ഡെസ്‌ക്‌Updated: Sunday Jun 4, 2023

മടുക്കാത്ത കളിയാരവങ്ങളെക്കുറിച്ച്‌

ദിനേശ്‌ വർമ

1982ൽ മാൽവിനാസ്‌ യുദ്ധത്തിൽ ഇംഗ്ലണ്ടിനോട്‌ അർജന്റീന പൊരുതിത്തോറ്റത്‌ ചരിത്രം. ഓരോ അർജന്റീനക്കാരന്റെയും നെഞ്ചിൽ അഗ്നിപർവതം നീറിപ്പുകഞ്ഞിരുന്നു. മൂന്നുവർഷത്തിനുശേഷം 1986ൽ മെക്സിക്കോ ലോകകപ്പിലേക്ക്‌ ടീമിനെ അയച്ചപ്പോൾ അർജന്റീനക്കാർ തങ്ങളുടെ ടീമിനോട്‌ ഒറ്റക്കാര്യം ആവശ്യപ്പെട്ടു; ‘‘കപ്പ്‌ രണ്ടാമത്തെ കാര്യമാണ്‌, ഒന്നാമത്തെ ദൗത്യം ഇംഗ്ലണ്ടിനെ തറപറ്റിക്കുക എന്നതാണ്‌. ’’ ഇംഗ്ലണ്ടിനെ തോൽപ്പിച്ചെന്നു മാത്രമല്ല, കപ്പുമായിട്ടാണ്‌ മാറഡോണയുടെ ടീം മടങ്ങിയെത്തിയത്‌. ഇംഗ്ലണ്ടിനോട്‌ തോറ്റിട്ട്‌ എത്ര കപ്പുമായി ചെന്നാലും ആ ജനത പൊറുക്കുമായിരുന്നില്ല. എസ്കോബാറിന്റെ ‘വിധി’ ആരും മറന്നിട്ടില്ലല്ലോ. മാറഡോണ സംഘത്തിന്‌ ചരിത്രം അന്നുവരെ കാണാത്ത വരവേൽപ്പ്‌ പരമ്പര തന്നെയൊരുക്കി. അവർ നെഞ്ചിൽ കൂട്ടിവച്ച അഗ്നിഗോളങ്ങൾ പൊട്ടിത്തെറിച്ചു. ആ കഥകളാണ്‌ സന്ദീപ്‌ ആലിങ്കീലിന്റെ പുസ്തകം ‘ ദൈവത്തിന്റെ രണ്ടാം വരവ്‌’ പറയുന്നത്‌. മൈതാനത്തും പുറത്തും ഒരേ വികാരവായ്പോടെ പറന്ന രാഷ്‌ട്രീയ ഗോളുകളുടെ ചരിത്രരഥ്യകൾ. 1969ലെ മെക്സിക്കോ ലോകകപ്പിൽ എൽസാൽവദോർ ടീം താമസിച്ച ഹോട്ടൽ ഹോണ്ടുറാസ്‌ ആരാധകർ വളഞ്ഞ്‌ ആക്രമിച്ചതും ഒരു യുദ്ധത്തിന്റെ ബാക്കിപത്രമായിരുന്നു. കൊളംബിയക്ക്‌ ഫുട്‌ബോൾ എന്താണ്‌? ഏതായാലും കളി മാത്രമല്ല, ലാറ്റിനമേരിക്കയിലും പുറത്തും കളിയാരവങ്ങൾക്കിടയിലെ കണ്ണീരും കിനാവും അന്വേഷിക്കുന്നു പുസ്തകത്തിൽ. കണ്ണപുരത്തെ കളിക്കളങ്ങളും ദേശാഭിമാനിയിലെ സ്‌പോർട്‌സ്‌ പേജും കുട്ടിക്കാലത്ത്‌ എത്രമാത്രം ആവേശം നിറച്ചെന്നതും ഫുട്ബോൾ കാഴ്ചകളിലൂടെയും കാഴ്ചപ്പാടുകളിലൂടെയും സന്ദീപ്‌ വിശദമാക്കുന്നു. കേട്ട ചരിത്രമാണ്‌ പലതും പക്ഷേ, എത്രയെത്ര കേട്ടാലും മതിവരാത്തവ.

 

നവനാസ്‌തികരുടെ മുഖമുദ്ര മുസ്ലിം, കമ്യൂണിസ്റ്റ്‌ വിരോധം

എൻ എസ്‌ സജിത്‌

നവനാസ്‌തികത എന്നത്‌ പുരോഗമന ചിന്തയുടെ മേലങ്കിയണിഞ്ഞ പ്രതിലോമ പ്രത്യയശാസ്‌ത്രമായി ആഗോളമായിത്തന്നെ മാറുകയാണ്‌.  യുക്തിവാദ ചിന്തകൾ സമീപകാലത്ത്‌ അകപ്പെട്ട പ്രതിസന്ധിയുടെ സാക്ഷ്യപ്പെടുത്തലാണ്‌ നവലിബറൽ ആശയങ്ങളെ ആശ്ലേഷിക്കുന്ന നവനാസ്‌തിക ആൾക്കൂട്ടത്തിന്റെ ജൽപ്പനങ്ങൾ. കോർപറേറ്റ്‌ മൂലധനത്താലും തീവ്രവലതുപക്ഷത്തിന്റെ രാഷ്‌ട്രീയ വ്യാമോഹങ്ങളാലും  വശംവദമായതാണ്‌ ഈ ആൾക്കൂട്ടത്തിന്റെ ആശയലോകം. കേരളത്തിൽ സമീപകാലത്ത്‌ രൂപംകൊണ്ട നവനാസ്‌തിക ആൾക്കൂട്ടം എങ്ങനെയാണ്‌ നവനാസിസത്തിന്റെ പ്രചാരകരായി മാറുന്നുവെന്നത്‌ വിശദമാക്കുകയാണ്‌ ഗുലാബ്‌ജാൻ എഡിറ്റ്‌ ചെയ്‌ത നവനാസ്‌തിക നവനാസിസം എന്ന ഗ്രന്ഥം. പുരോഗമന ചിന്തകളുമായി ആഭിമുഖ്യമുള്ള വിഭാഗത്തിനു പോലും ഇന്ന്‌ ലോകത്തിലെ നവലിബറൽ ചിന്താമണ്ഡലവുമായോ നവ ഫാസിസ്റ്റ്‌  പ്രത്യയശാസ്‌ത്രവുമായോ  സാഹോദര്യം പുലർത്തുക അചിന്ത്യമായ കാര്യമാണ്‌. എന്നാൽ, എസൻസ്‌ പോലുള്ള ഗ്രൂപ്പുകൾ എങ്ങനെയാണ്‌ ചരിത്ര നിരപേക്ഷവും സമൂഹവിരുദ്ധവുമായ ആശയങ്ങളെ ആഘോഷിക്കുന്നതെന്ന്‌ ഈ ഗ്രന്ഥം വ്യക്തമാക്കുന്നു. നവനാസ്‌തികരുടെ മുഖമുദ്ര കടുത്ത മുസ്ലിം വിരോധവും കമ്യൂണിസ്റ്റ്‌ വിരോധവുമാണ്‌. സംവരണം അടക്കമുള്ള കാര്യങ്ങളോടുള്ള കടുത്ത അസഹിഷ്‌ണുതയാണ്‌ എസൻസ്‌ ഗ്ലോബൽ, ഫ്രീ തിങ്കേഴ്‌സ്‌ പോലുള്ള സംഘടനയുടെ മറ്റൊരു മുഖം. അമേരിക്കൻ അധിനിവേശങ്ങളെ ന്യായീകരിക്കാനും അതിജീവന പോരാട്ടങ്ങളെ അപഹസിക്കാനുമുള്ള  നവനാസ്‌തികരുടെ പ്രത്യയശാസ്‌ത്ര യുക്തികളെയാണ്‌ ഈ പുസ്‌തകം തുറന്നുകാട്ടുന്നത്‌.  കെ എൻ ഗണേശ്‌, ഗുലാബ്‌ജാൻ, കെ ഇ എൻ, കെ ടി കുഞ്ഞിക്കണ്ണൻ, ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌  തുടങ്ങിയ 16 പേരുടെ ഗഹനമായ ലേഖനങ്ങളും യുക്തിവാദി നേതാവ്‌  ഇ എ ജബ്ബാറിന്റെ അഭിമുഖവുമാണ്‌ പുസ്‌തകത്തിലുള്ളത്‌.

 

കാലത്തെ അട-യാ-ള-പ്പെ-ടു-ത്തുന്ന കഥ-കൾ

അശോ-കൻ പള്ളി-ക്കൽ

അറു-പ-തു-ക-ളിലും എഴു-പ-തു-ക-ളിലും മല-യാള ചെറു-ക-ഥാ- ലോ-കത്ത്- താനും ഉണ്ടാ-യി-രു-ന്നു-വെന്ന് വിളി-ച്ച-റി-യി-ക്കു-ക-യാണ് "പഴ-യ- കി-രീടം' എന്ന ചെറു-ക-ഥാ- സ-മാ-ഹാ-ര-ത്തി-ലൂടെ -ശശി ഋഷി-മം-ഗലം. കഥാ-ര-ച-ന-യുടെ ശൈലി-യും പ്രമേ-യ-ങ്ങളും എഴു-പ-തു-ക-ളിലെ കാലത്തെ ഓർമ-പ്പെ-ടു-ത്തും. കാൽപ്പ-നി-ക-ത-യും  ബോധ -ധാരാസമ്പ്ര-ദാ-യ-വു-മെല്ലാം ശൈലി-യായി സ്വീക-രിച്ച കാല-ത്തിന്റെ പകർപ്പു-ക-ളാണ് ഈ സമാ-ഹാ-ര-ത്തിലെ കഥ-കൾ. വ്യക്തി, കുടും-ബം, ബന്ധ-ങ്ങൾ, മാന-സിക സംഘർഷം എന്നി-വ-യുടെ കടുത്ത അനു-ഭ-വ-ങ്ങൾ സാമൂ-ഹ്യ-ജീ-വി-ത-ത്തോട്- ഇട-ക-ലർത്തി പറ-യുന്ന കഥ-കൾ. ഭാവ-ന-യും ഫാന്റ-സി-യും ജീവി-തവും നിറഞ്ഞ കഥ-കൾ. ഏകാ-ഗ്ര-വും സൂക്ഷ്--മ-വു-മായി കഥ പറ-യു-ന്ന-തി-നേ-ക്കാൾ ആന്ത-രിക അനു-ഭ-വ-ങ്ങൾക്കും  മനോ-വ്യാ-പാ-ര-ത്തിനും പ്രാധാന്യം നൽകു-ന്ന രച-നാ-രീ-തി. സാമൂ-ഹ്യ പ്രശ്-ന-ങ്ങ-ളോ-ടും ജീവിതാനു-ഭ-വ-ങ്ങ-ളോടും ബിംബ-ങ്ങ-ളോ, സാമാ-ന്യ-വ-ൽക്ക-ര-ണ-ങ്ങളോ ഇല്ലാതെ പ്രതി-ക-രി-ക്കു-ക-യാണ് കഥാ-കൃ-ത്ത്-. കാൽപ്പ-നി-ക-ത-യിൽനിന്ന് ആധു-നി-ക-ത-യി-ലേക്ക്- കഥാ-ക-ഥനം പരി-ണ-മി-ക്കുന്ന കാലത്ത്- എഴു-തിയ കഥ-ക-ളാ-യ-തി-നാൽ അത്തരം ശൈലി-യിലെ കഥ-കളും ഈ സമാ-ഹാ-ര-ത്തി-ലു-ണ്ട്-. പ്രമേ-യ-ത്തി-ലും  ആഖ്യാ-ന-ത്തിലും എന്നും നവീ-ക-രി-ക്ക-പ്പെ-ട്ടു-കൊ-ണ്ടി-രി-ക്കുന്നതാണ് ചെറു-ക-ഥാ-ലോ-കം. ഈ സമാ-ഹാ-ര-ത്തിലെ കഥ-കളും അത്ത-ര-ത്തിൽ നമുക്ക്- വേറി-ട്ടൊരു വായ-നാ-നു-ഭവമാണ്.   യാഥാസ്ഥിതി-ക-ത്വ-ത്തിൽ പെട്ടുപോകു-ന്ന-വ-രുടെ നിസ്സഹാ-യ-ത,  തൊഴി-ലി-ല്ലാ-യ്-മ, നിരാ-ശ, ആത്മീ-യ-തയും ഭൗതി-ക-വാ-ദവും തമ്മി-ലുള്ള സംഘർഷം, അഗ്ര-ഹാ-ര-ങ്ങ-ളിൽ  ഉരു-കി-ത്തീ-രുന്ന പെൺജീ-വി-തം, വഴി-വിട്ട ബന്ധ-ങ്ങൾ തുടങ്ങി അക്കാ-ലത്ത്- നില-നിന്ന  സാമൂ-ഹ്യ യാഥാർഥ്യ-ങ്ങ-ളെല്ലാം കഥയ്-ക്ക്- വിഷ-യ-മാ-യി-ട്ടു-ണ്ട്-. 19 കഥയുടെ സമാ-ഹാ-ര-മാണ് "പഴ-യ- കി-രീടം'. അതോ-ടൊപ്പം അദ്ദേഹം ജനിച്ചുവളർന്ന വഞ്ചി-യൂ-ർ എന്ന നഗ-ര-പ്രാ-ന്തത്തെക്കുറിച്ച്‌ എ-ഴു-തിയ കുറി-പ്പും ചേർത്തി-ട്ടു-ണ്ട്-.

 

സ്വാതന്ത്ര്യസമരത്തിൽനിന്ന്‌ ഉജ്വല ഏട്

എൻ മൂസക്കുട്ടി

സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്റെ ജീവിത പശ്ചാത്തലത്തെ ആസ്പദമാക്കി ഷൈൻ ഷൗക്കത്തലി രചിച്ച ചരിത്ര നോവലാണ് ‘അഫ്ഗാൻ ബോഗി'. ഹിന്ദുവിശ്വാസിയായ ഗാന്ധിയും മുസൽമാനായ സാഹിബും തമ്മിൽ രാഷ്ട്രീയ വീക്ഷണത്തിൽ വൈരുധ്യം പുലർത്തിയില്ല. യാഥാസ്ഥിതികരും വിദ്യാവിഹീനരും അതുകൊണ്ടുതന്നെ ചിന്താശേഷി നഷ്ടപ്പെട്ടവരുമായ ഒരുവിഭാഗം മുസ്ലിങ്ങൾക്ക് സാഹിബിന്റെ ആദർശാധിഷ്ഠിതമായ രാഷ്ട്രീയ പൊരുൾ മനസ്സിലാക്കാനുള്ള ബുദ്ധിശേഷിയുണ്ടായിരുന്നില്ല. സാഹിബിനെ പോലെ തന്റെ  മകനെ വളർത്തി വലുതാക്കി പ്രഗത്ഭനായ നേതാവാക്കണമെന്ന നോവലിലെ നായകൻ പാമരനായ സുലൈമാന്റെ മോഹം സാധാരണക്കാരിൽപ്പോലും ഈ മഹാനായ മനുഷ്യൻ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്നു. തലയറുക്കപ്പെട്ട വാസുദേവൻ നമ്പൂതിരിയുടെ അന്ത്യവും അദ്ദേഹത്തിന്റെ സാത്വികയായ അന്തർജനത്തിന്റെ അവസ്ഥയും  മനസ്സിനെ പിടിച്ചുലയ്ക്കും. മാപ്പിള കലാപത്തിന്റെ യഥാർഥ കാരണങ്ങളിലേക്കും അതേസമയംതന്നെ അക്കാലത്ത്  നിലവിലിരുന്ന ഹിന്ദു, മുസ്ലിം സൗഹാർദത്തിലേക്കും നോവൽ വെളിച്ചം വീശുന്നു. ഡോ. എം ജി എസ് നാരായണൻ തന്റെ അവതാരികയിൽ ചൂണ്ടിക്കാണിച്ചതുപോലെ വർഗീയത വളർന്നുവരുന്ന കാലത്ത് മതേതര വീക്ഷണത്തെ അടിസ്ഥാനമാക്കി രചിച്ച ഈ നോവലിന് തീർച്ചയായും പ്രസക്തിയുണ്ട്. ഡോ. ജമാൽ ടി മുഹമ്മദിന്റെ പഠനവും ജലീൽ പി സിയുടെ ചിത്രീകരണവും നോവലിന് മുതൽക്കൂട്ടേകുന്നു.

 

 

 

കനലാടിയുടെ കരുത്ത്

രാജേഷ് കടന്നപ്പള്ളി

കനലാടിമാരുടെ കരിപുരണ്ട ജീവിതാഖ്യാനമാണ് എം വി ജനാർദനന്റെ പെരുമലയൻ നോവൽ. വടക്കൻ കേരളത്തിന്റെ പെരുമയുടെ അടയാളമായ തെയ്യത്തെ ആദരവോടെ കൊണ്ടുനടക്കുന്ന കോലധാരികൾ അനുഭവിച്ച കയ്പേറിയ, കരളലിയിക്കുന്ന ജീവിതത്തിന്റെ നേർച്ചിത്രം. തെയ്യവും കനലാടിയും പരിചിതമായ വായനക്കാരന്റെ ഹൃദയം മുള്ളുതറച്ചതുപോലെ നീറും. കനലാടിമാരുടെ സംസാര ഭാഷയാണ് നോവലിന്റെ ചാരുത. നാടുവാഴി വാഴ്ചയിൽ ചെറു ജന്മാവകാശികളായ മലയന്മാരുടെ  കത്തുന്ന ജീവിതത്തെ പച്ചയായി പകർത്തിവച്ചിരിക്കുന്നു. പട്ടിണിയും പരിഭവവും കൂടപ്പിറപ്പായ മലയന്മാരുടെ പോയകാല അനുഭവത്തിന്റെ സമഗ്രതയാണ് പെരുമലയൻ. മുഷകവംശത്തിലെ ഈരാമനാൽ പ്രസിദ്ധമായ എരമം ദേശത്തെ ജന്മാവകാശിയായ മലയൻ കേളുവിന്റെ നീറുന്ന ജീവിതത്തെ പൊട്ടൻ തെയ്യത്തിലൂടെയാണ് അനാവരണം ചെയ്യുന്നത്. തമ്പ്രാന്റെ ആശ്രിതനായിട്ടും പകയും നിന്ദയും മാത്രമാണ് അയാൾക്ക് ലഭിച്ചത്. കനലാടി കേളുവും പേറ്റിച്ചി നാണിയും കുലത്തൊഴിലിലൂടെ അധികാരവ്യവസ്ഥയുടെ ഭാഗമാകുന്നുണ്ടെങ്കിലും നിത്യദാരിദ്ര്യവും നീറുന്ന വേദനകളും വിട്ടൊഴിയുന്നില്ല.  നഷ്ടപ്പെട്ട നാട്ടുനന്മകളുടെ ഈടുവയ്പുകൾ ഈ നോവലിനെ സമ്പുഷ്ടമാക്കുന്നു.  പെരുമലയൻ പ്രതിരോധമാണ്.  നീറിപ്പുകയുന്ന ഹൃദയങ്ങൾ അഗ്നിസ്ഫുലിംഗം ആകുന്നതിന്റെ അക്ഷരസാക്ഷ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top