ജനകീയ കർഷകസമരമാണ് കടയ്‌ക്കൽ വിപ്ലവം

കൊല്ലം : ബ്രിട്ടീഷുകാരെയും സി പിയുടെ പൊലീസിനെയും വിറപ്പിച്ച ജനകീയ കർഷകസമരമാണ് കടയ്‌ക്കൽ വിപ്ലവം. കടയ്ക്കൽ ചന്തയിൽ കരാറുകാർ ഏർപ്പെടുത്തിയ അന്യായ ചന്തപ്പിരിവിനെതിരെ 1938 സെപ്തംബർ 26ന് ജനം സമാന്തരചന്ത നടത്തി. കരാറുകാരും ഗുണ്ടകളും പൊലീസും ചന്ത ആക്രമിച്ചു. ജനം തിരിച്ചടിച്ചു. ആയിരത്തിലേറെപ്പേരുടെ ജാഥ നയിച്ച "ബീഡി’ വേലുവിനെ അറസ്റ്റ്‌ചെയ്യാൻ ശ്രമിച്ച പൊലീസ് ഇൻസ്പെക്ടർക്ക് മർദനമേറ്റു. ജാഥ കടയ്ക്കലിൽ എത്തിയതോടെ സംഘർഷത്തിനിടെ പൊലീസ് ഔട്ട്പോസ്റ്റ് ആക്രമിച്ചു. പട്ടാളത്തിന്റെ ആക്രമണത്തിൽ നിരവധിപേർക്ക് ജീവൻ നഷ്ടമായി.








0 comments