ഈ പാർടി മാതൃകയാണ്

പി ആർ ദീപ്‌തി
Published on Mar 08, 2025, 12:00 AM | 1 min read
കോടിയേരി ബാലകൃഷ്ണൻ നഗർ : "വനിതകൾക്ക് പാർടി കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനാലാണ് ഞങ്ങൾക്ക് ഈ രംഗത്തെത്താൻ കഴിഞ്ഞത്. മറ്റൊരു പാർടിക്കും അവകാശപ്പെടാൻ കഴിയാത്ത രീതിയിലാണ് സിപിഐ എം വനിതകൾക്ക് പ്രാതിനിധ്യം നൽകുന്നത്'–- സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധികളായ എംഎൽഎമാരായ കാനത്തിൽ ജമീലയും ശാന്തകുമാരിയും പറഞ്ഞു.
‘അന്തസ്സുള്ള ജീവിതം ഞങ്ങടെ അവകാശം’ എന്ന മുദ്രാവാക്യം ഉയർത്തി സമ്മേളനവേദിയിൽ വനിതാദിനം ആഘോഷിക്കാൻ കിട്ടുന്ന അവസരം സന്തോഷകരമാണ്. സ്‌ത്രീകൾ അതിക്രമങ്ങൾക്കിരയാകുന്ന കേസുകളിൽ പ്രതികൾ എത്ര ഉന്നതരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്ന സർക്കാരാണ് നമുക്കുള്ളത്. അത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണെന്നും ഇവർ പറഞ്ഞു.
മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റായ കാനത്തിൽ ജമീല മൂന്ന് സമ്മേളനത്തിൽ പ്രതിനിധിയായി. കൊയിലാണ്ടിയിൽനിന്നുള്ള നിയമസഭാംഗവും സിപിഐ എം ജില്ലാ കമ്മിറ്റിഅംഗവുമാണ്.
കോങ്ങാട് നിയമസഭാ മണ്ഡലം പ്രതിനിധിയായ കെ ശാന്തകുമാരി രണ്ടാം തവണയാണ് പ്രതിനിധിയാകുന്നത്. സിപിഐ എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും പികെഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.









0 comments