ad
Deshabhimani

നാടിനോളം വളർന്ന വ്യവസായം

cashew workers
avatar
അഖിൽ സദാശിവൻ

Published on Feb 19, 2025, 09:55 AM | 2 min read

കൊല്ലം : ജീവിതം വഴിമുട്ടിയ നൂറുകണക്കിനു കശുവണ്ടി തൊഴിലാളികൾക്കാണ്‌ കാഷ്യൂ കോർപറേഷനും കാപ്പെക്‌സും അഭയവും കരുതലുമായത്. 11 വർഷത്തെ ഗ്രാറ്റുവിറ്റി കുടിശ്ശിക വിതരണംചെയ്തത് മറ്റൊരു ഉദാഹരണമാണ്. 6795 തൊഴിലാളികൾക്കാണ് കുടിശ്ശിക വിതരണംചെയ്തത്. നിയമപോരാട്ടത്തിലൂടെ 24 കുട്ടികൾക്ക് ഇഎസ്ഐ മെഡിക്കൽ കോളേജുകളിൽ എംബിബിഎസ് പഠനത്തിന് അവസരവും ഒരുക്കി.

തൊഴിലാളികൾക്ക് ഇഎസ്ഐ, പിഎഫ് ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പരമാവധി തൊഴിൽദിനങ്ങൾ ലഭ്യമാക്കാനുള്ള ശ്രമങ്ങളാണ് കാഷ്യൂ കോർപറേഷന്റെയും കാപ്പക്‌സിന്റെയും നേതൃത്വത്തിൽ സർക്കാർ നടപ്പാക്കുന്നത്. അഞ്ചുവർഷമായി തൊഴിലാളികൾക്ക് പരമാവധി തൊഴിൽദിനങ്ങൾ നൽകി.


പുതുതായി നാലായിരത്തോളം തൊഴിലാളികൾക്ക്‌ നിയമനം നൽകി. 500 പേർക്ക് ഉടൻ നിയമനം നൽകാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് കോർപറേഷനും സർക്കാരും. സാക്ഷരതാമിഷനുമായി ചേർന്ന് നടപ്പാക്കുന്ന ദിശ പഠനപദ്ധതിയിൽ പാതിയിൽനിലച്ച പഠനം പൂർത്തിയാക്കാനും തൊഴിലാളികൾക്കു കഴിയുന്നു. കഴിഞ്ഞവർഷം തൊഴിലാളികളുടെ മിനിമം കൂലി 23 ശതമാനം ഉയർത്തിയിരുന്നു.ജില്ലയിലെ ജനജീവിതത്തിൽ ആഴത്തിൽ വേരോട്ടമുള്ള കശുവണ്ടിമേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ രേഖകൾ.


ജില്ലയിൽ കുന്നത്തൂർ, കൊട്ടാരക്കര, കൊല്ലം എന്നിവിടങ്ങളിലാണ് കശുവണ്ടി വ്യവസായം പ്രധാനമായും കേന്ദ്രീകരിച്ചിരുന്നത്. 1969ൽ ആണ്‌ കശുവണ്ടി വികസന കോർപറേഷൻ രൂപീകരിച്ചത്. 1971ൽ സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ കമ്പനിയായി വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു. സ്വകാര്യ കമ്പനികളിൽ 1971-–- 72 കാലഘട്ടത്തിൽ തൊഴിലാളികൾക്ക് അവസരമില്ലാതായതോടെ സർക്കാരിന് ഫാക്ടറികൾ ഏറ്റെടുത്തത്‌. ഇതിനായി കാഷ്യൂ കോർപറേഷനെയാണ്‌ ചുമതലപ്പെടുത്തി. 1987ലെ എൽഡിഎഫ് സർക്കാർ കശുവണ്ടി മേഖലയിൽ കുത്തകസംഭരണം നടപ്പാക്കാൻ തീരുമാനിച്ചു. 90, 000 ടൺ തോട്ടണ്ടി വരെ സഹകരണമേഖല വഴി സംഭരിച്ച് തൊഴിലാളികളുടെ എണ്ണം കണക്കാക്കി ഫാക്ടറികൾക്ക് വിതരണംചെയ്‌തു. ഉടമകൾ പദ്ധതി എതിർത്ത്‌ ഫാക്ടറികൾ അടച്ചിട്ടു. വരുമാനം ഇല്ലാതായ തൊഴിലാളികൾക്ക് തൊഴിൽസംരക്ഷണം ഉറപ്പാക്കാൻ 134ൽ അധികം ഫാക്ടറികളാണ് സർക്കാർ എറ്റെടുത്തത്. തൊഴിലാളി ക്ഷേമനിധിയും നടപ്പാക്കി. നിലവിൽ കോർപറേഷനു കീഴിൽ 30 ഫാക്ടറിയാണുള്ളത്. ഇതിൽ 20 എണ്ണം വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. 12, 000 ത്തോളം തൊഴിലാളികളാണ് പൊതുമേഖലയിലെ കശുവണ്ടി ഫാക്ടറികളിൽ ഇപ്പോൾ ജോലിചെയ്യുന്നത്.


ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ 1980 കളുടെ തുടക്കത്തിലാണ് കാപ്പക്‌സ് സ്ഥാപിച്ചത്. അടച്ചുപൂട്ടിയ ഫാക്ടറികൾ ഏറ്റെടുത്താണ് പൊതുമേഖലാ സ്ഥാപനമായ കാപ്പക്‌സ് വളർന്നത്. 10 ഫാക്ടറി ഓരോ സൊസൈറ്റികളായി രൂപീകരിച്ച് ഏറ്റെടുത്തതിൽ ഏഴും കൊല്ലത്താണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് 1500 പേർക്കും ഈ സർക്കാരിന്റെ കാലത്ത് ഇതുവരെ 250 പേർക്കും നിയമനം കാപ്പെക്‌സ്‌ നൽകി.




കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയിൽ ജോലി ലഭിച്ചതാണ്‌ ജീവിതത്തിൽ വെളിച്ചം പടർന്നത്‌. ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും ചികിത്സ, എട്ടാംക്ലാസിൽ നിലച്ച വിദ്യാഭ്യാസം തുടരാൻ സാധിച്ചു. 2020ൽ പൊതുമേഖലാകശുവണ്ടി ഫാക്ടറിയിൽ ജോലി ലഭിച്ചു. പൂത്തൂർ പാങ്ങോട് എട്ടാംനമ്പർ ഫാക്ടറിയിൽ കട്ടിങ് ജോലിയാണ്‌ ചെയ്യുന്നത്‌. ഇതിനൊപ്പം ജോലിക്കൊപ്പം സാക്ഷരതാമിഷന്റെ പ്ലസ് ടു തത്തുല്യകോഴ്സും ചെയ്യുന്നുണ്ട്‌- പ്രീത, കശുവണ്ടി തൊഴിലാളി


പൂത്തൂർ പാങ്ങോട്ടുള്ള കാഷ്യൂ കോർപറേഷന്റെ ഫാക്ടറിയിൽ 2020ൽ ആണ് ജോലി ലഭിക്കുന്നത്. കുടുംബത്തിന്‌ ഉൾപ്പെടെ ഇഎസ്‌ഐ ആനുകൂല്യം ലഭിച്ചു. കഴിഞ്ഞ വർഷം ശമ്പളവർധന ലഭിച്ചതും ജീവിതം മുന്നോട്ടുപോകാൻ ഏറെ സഹായിച്ചു - രമണി, കശുവണ്ടിത്തൊഴിലാളി






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home