ad
Deshabhimani

ഗഗൻയാൻ ദൗത്യം; പാരച്യൂട്ട് പരീക്ഷണം വിജയകരമെന്ന് ഐഎസ്ആർഒ

isro

Photo Credit:ISRO

വെബ് ഡെസ്ക്

Published on Jul 05, 2026, 09:02 AM | 1 min read

ശ്രീഹരിക്കോട്ട: ഗഗൻയാൻ ദൗത്യത്തിന്റെ സുപ്രധാന ഘട്ടമായ ക്രൂ മൊഡ്യൂൾ തിരിച്ചിറക്കൽ സംവിധാനം ഐഎസ്ആർഒ വിജയകരമായി പരീക്ഷിച്ചു.


ബഹിരാകാശ സഞ്ചാരികൾ അടങ്ങിയ ക്രൂ മൊഡ്യൂളിന്റെ വേഗത നിയന്ത്രിച്ച് കടലിൽ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന പാരച്യൂട്ട് സംവിധാനമാണ് പരിശോധിച്ചത്. 10 പാരച്യൂട്ടുകൾ ഉപയോഗിച്ചുള്ള പരീക്ഷണം വിജയകരമായിരുന്നു.


ഇതോടൊപ്പം, വിവിധ പരീക്ഷണങ്ങൾക്കായി 'സോൾവ്' എന്ന പേരിൽ പുതിയ സബ്-ഓർബിറ്റൽ ലോഞ്ച് വെഹിക്കിൾ വികസിപ്പിക്കുന്നതായും ഐഎസ്ആർഒ വ്യക്തമാക്കി.


10 മുതൽ 17 കിലോമീറ്റർ വരെ ഉയരത്തിൽ വെച്ച് ക്രൂ മൊഡ്യൂൾ വേർപ്പെടുത്തി പരീക്ഷണം നടത്താൻ ഈ റോക്കറ്റ് സഹായിക്കും. ഗഗൻയാൻ ദൗത്യത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home