Deshabhimani

പ്രപഞ്ചത്തിന്റെ ഉത്ഭവകാലത്തോളം പഴക്കം, ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വിദൂരസ്ഥം; വിസ്മയമായി ഡൺ ഓംഗാസ

quaser
വെബ് ഡെസ്ക്

Published on Nov 24, 2026, 05:24 PM | 2 min read

ബെര്‍ലിൻ: പ്രബഞ്ചത്തിന്റെ ഇതുവരെ നിമഗനം ചെയ്യപ്പെട്ട 13.8 ബില്യൺ വര്‍ഷത്തെ ചരിത്രത്തിന്റെ അഞ്ച് ശതമാനത്തിൽ താഴെ പ്രായമുള്ള ബ്രഹ്മാണ്ഡ ക്വാസാര്‍ കണ്ടെത്തി ശാസ്ത്ര ലോകം. പ്രബഞ്ചോത്പത്തിയുടെ പ്രാരംഭഘട്ടത്തിൽ രൂപംകൊണ്ടതും ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വിദൂരസ്ഥവുമായ ക്വാസാര്‍ (Quasar) എന്നാണ് വിശദീകരണം. ജര്‍മനിയുടെ നേതൃത്വത്തിലുള്ള ശാസ്ത്ര സംഘമാണ് നേട്ടത്തിന് പിന്നിൽ.


മഹാവിസ്ഫോടനം സംഭവിച്ചതായി കരുതുന്ന കാലത്തിന് ശേഷം വെറും 630 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ രൂപപ്പെട്ടതാവാം ഇതെന്നാണ് കരുതുന്നത്. ഏകദേശം ഏകദേശം 13.1 ബില്യൺ വർഷങ്ങൾക്ക് മുമ്പുള്ള അവസ്ഥയിലാണ് ശാസ്ത്രജ്ഞർ ഇതിനെ നിരീക്ഷിച്ചിരിക്കുന്നത്. "നേരത്തെയുള്ള റെക്കോര്‍ഡ് കണ്ടെത്തലുകള്‍ കാലത്തിന് പിന്നിലേക്ക് 15 ദശലക്ഷം വർഷങ്ങൾ കണ്ണയച്ച കാഴ്ചയായിരുന്നു. എന്നാൽ ഇപ്പോള്‍ 'ഡൺ ഓംഗാസ' (Dun Aonghasa) എന്ന് വിളിപ്പേര് ഇട്ടിരിക്കുന്ന ക്വാസര്‍ 40 ദശലക്ഷം വർഷങ്ങൾ കൂടി പിന്നിലേക്ക് സഞ്ചരിക്കാൻ സഹായിക്കുന്നു"- പഠനത്തിന് നേതൃത്വം നൽകിയ യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയിലെ ജൂലിയൻ വുൾഫ് വ്യക്തമാക്കി.

quasar

ഇതിന്റെ കേന്ദ്രത്തിലുള്ള തമോഗ‍‍‌ര്‍ത്തത്തിന് സങ്കല്പാതീതമായ വലിപ്പമാണുള്ളത്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇതിന് നമ്മുടെ സൂര്യന്റെ 360 ദശലക്ഷം മടങ്ങ് പിണ്ഡമുണ്ടെന്ന് ശാസ്ത്ര സംഘം നിഗമനത്തിലെത്തി. പ്രപഞ്ചത്തിന്റെ ഇത്രയും പ്രാരംഭദശയിൽ ഇത്രയും വലിയൊരു തമോഗർത്തം എങ്ങനെ രൂപപ്പെട്ടു എന്നതും ശാസ്ത്ര ലോകത്തെ പുതിയ ചര്‍ച്ചയാണ്.


യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ (ESA) 'യൂക്ലിഡ്' ദൂരദർശിനി ശേഖരിച്ച ദശലക്ഷക്കണക്കിന് നിരീക്ഷണങ്ങൾ പരിശോധിച്ചതിലൂടെയാണ് ഗവേഷകർ ഇതിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഹബിൾ, വെബ് ദൂരദർശിനികളും ഭൂമിയിലുള്ള മറ്റ് നിരീക്ഷണാലയങ്ങളും ഈ കണ്ടെത്തൽ സ്ഥിരീകരിച്ചു. അതിഭീമ തമോഗർത്തം (Supermassive Black Hole) ഉൾക്കൊള്ളുന്ന പ്രകാശമാനമായ ഗാലക്സി കേന്ദ്രമാണ് (Active Galactic Nucleus) ക്വാസാര്‍.


അയർലൻഡിലെ ആരൻ ദ്വീപുകളിലുള്ള ചരിത്രാതീതകാലത്തെ ശിലാകോട്ടയുടെ പേരായ 'ഡൺ ഓംഗാസ' (Dun Aonghasa) എന്ന വിളിപ്പേരാണ് വുൾഫ് ഈ ക്വാസാറിന് നൽകിയിരിക്കുന്നത്. 'അസ്ട്രോണമി & അസ്ട്രോഫിസിക്സ്' (Astronomy & Astrophysics) എന്ന ജേണലിലാണ് പഠനഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ പ്രാരംഭകാലത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണെന്നും, ഈ റെക്കോർഡ് ഏതാനും മാസങ്ങൾക്കുള്ളിലോ അല്ലെങ്കിൽ വർഷങ്ങൾക്ക് ശേഷമോ വീണ്ടും തകർക്കപ്പെട്ടേക്കാമെന്നും ഗവേഷകർ കണക്കു കൂട്ടുകയും ചെയ്യുന്നു.


ഓരോ ക്വാസാറും ഒരു തമോഗർത്തത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ഇത് ഒരു നക്ഷത്ര ബല വ്യവസ്ഥയാണ്. ഗുരുത്വാകർഷണം അത്യധികമായതിനാൽ പ്രകാശം പോലും പുറത്തേക്ക് വരാത്ത പ്രദേശമാണ് തമോഗർത്തം. അകത്ത് വീഴുന്ന വാതകങ്ങളും പൊടിപടലങ്ങളും തമോഗർത്തത്തിന് ചുറ്റും കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണവും താപവുമാണ് കടുത്ത പ്രകാശവും ഊർജ്ജവും പുറത്തുവിടുന്നത്. ഇതിനെ ആസകലം ഉൾക്കൊള്ളുന്ന ഒരു ഗാലക്സിയുടെ മധ്യഭാഗത്തുള്ള അതിഭീമ തമോഗർത്തവും, അതിലേക്ക് വീണുകൊണ്ടിരിക്കുന്ന ചുട്ടുപഴുത്ത വാതകവലയവും (Accretion Disk), പുറത്തേക്ക് തെറിക്കുന്ന ഊർജ്ജപ്രവാഹങ്ങളും (Jets) ചേർന്ന അതിതീവ്ര പ്രകാശസ്രോതസ് ആയാണ് ക്വാസാർ വിശേഷിപ്പിക്കപ്പെടുന്നത്. പലപ്പോഴും ഒരു മുഴുവൻ ഗാലക്സിയിലെയും നക്ഷത്രങ്ങളുടെ മൊത്തം പ്രകാശത്തേക്കാൾ പതിനായിരക്കണക്കിന് മടങ്ങ് പ്രകാശം ഒരു ക്വാസാറിനുണ്ടാകാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home