ad
Deshabhimani

നട്ടെല്ല്‌ ശസ്‌ത്രക്രിയക്ക്‌ പുത്തൻ സാങ്കേതികവിദ്യ വികസിപ്പിച്ച്‌ ഡൽഹി എയിംസ്‌

AIIMS Delhi

Delhi AIIMS. PHOTO: Facebook

വെബ് ഡെസ്ക്

Published on May 04, 2026, 06:22 AM | 1 min read

ന്യൂഡൽഹി: നട്ടെല്ലുമായി ബന്ധപ്പെട്ട സങ്കീർണ്ണമായ ശസ്‌ത്രക്രിയ രീതിയിൽ വിപ്ലവകരമായ മാറ്റം സൃഷ്‌ടിച്ച്‌ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ്‌ (എയിംസ്‌). ഏഴ്‌ വർഷം നീണ്ട ഗവേഷണങ്ങളിലൂടെ വികസിപ്പിച്ച പോസ്റ്റീരിയർ വെർട്ടെബ്രൽ കോളം റിസെക്ഷന്റെ (പിവിസിആർ) പരിഷ്കരിച്ച പതിപ്പാണ്‌ എയിംസ്‌ അവതരിപ്പിച്ചത്‌. ഓർത്തോപീഡിക് വിഭാഗത്തിലെ ഡോ. ഭവുക് ഗാർഗും സംഘവുമാണ്‌ നേട്ടത്തിന്‌ പിന്നിൽ.


നട്ടെല്ലുമായി ബന്ധപ്പെട്ട ഗുരുതര വൈക്യലങ്ങൾ നേരിടുന്നവർക്ക്‌ ആത്മവിശ്വാസം പകരുന്നതാണ്‌ എയിംസിന്റെ പുതിയ കണ്ടെത്തൽ. സുഷ്‌മ്‌ന ഘടകങ്ങൾക്ക്‌ കോട്ടം തട്ടാതെ ശസ്‌ത്രക്രീയയുടെ അവസാന ഘട്ടം വരെ അവ സംരക്ഷിച്ച്‌ നട്ടെല്ലിന്റെ സ്ഥിരത മെച്ചപ്പെടുത്തുകയും ന്യൂറോളജിക്കൽ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതുമാണ്‌ പുതിയ രീതി. മരണം വരെ സംഭവിക്കാവുന്ന പിവിസിആർ നടപടിക്രമം ആഗോളതലത്തിൽ തന്നെ അതീവ വെല്ലുവിളി നിറഞ്ഞ ശസ്‌ത്രക്രിയ നടപടിയായാണ്‌ അറിയപ്പെടുന്നത്‌.


കൂടാതെ തലച്ചോറിലും പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം. എന്നാൽ ഭയപ്പെടുത്തിയിരുന്ന ശസ്ത്രക്രിയരീതിയിൽ വരുത്തിയ പരിഷ്‌ക്കരണത്തിലൂടെ മികച്ച ഫലം കാണാനാകുന്നുണ്ടെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. രോഗിക്ക്‌ സുരക്ഷയുറപ്പാക്കുന്നതിനൊപ്പം രോഗമുക്തി നിരക്കും ഉയരുന്നുണ്ട്‌. നിരവധി രോഗികൾക്ക് ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണ ജീവിതം വീണ്ടൈടുക്കാൻ കഴിഞ്ഞു. പരിഷ്‌ക്കരിച്ച പിവിസിആർ നടപടിക്രമം അന്താരാഷ്‌ട്ര തലത്തിലും ശ്രദ്ധയാകർഷിച്ചിട്ടുണ്ട്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home