ad
Deshabhimani

പാണ്ടിമേളം കൊട്ടിക്കയറി

മറ്റൊരു പൂരം കൂടി...

melam
വെബ് ഡെസ്ക്

Published on Jan 15, 2026, 03:13 AM | 1 min read

തൃശൂർ: തേക്കിന്‍കാട് മൈതാനിയില്‍ ഇലഞ്ഞിത്തറമേളത്തിന് സമാനമായ പാണ്ടിമേളം കൊട്ടിക്കയറിയപ്പോൾ കലോത്സവ നഗരി പൂരലഹരിയിലലിഞ്ഞു. മുത്തുക്കുടകളും ആലവട്ടവും വെഞ്ചാമരവും മൈതാനിയിൽ ഉയർന്നു. 64–-ാം സ്കൂള്‍ കലോത്സവത്തിന്റെ പ്രതീകമായി 64 വര്‍ണക്കുടകളോടെ കുടമാറ്റം നടന്നു.


ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി പ്രധാനവേദിയായ സൂര്യകാന്തിക്ക് (തേക്കിന്‍കാട് മൈതാനി എക്സിബിഷന്‍ ഗ്രൗണ്ട്) സമീപമാണ് 100 കലാകാരന്മാര്‍ അണിനിരന്ന പാണ്ടിമേളം അരങ്ങേറിയത്. തൃശൂർ പൂരത്തിൽ പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ മേള പ്രമാണികളായ കിഴക്കൂട്ട് അനിയൻ മാരാർ, ചെറുശേരി കുട്ടൻമാരാർ എന്നിവർ നേതൃത്വം നൽകി.


വീക്കം ചെണ്ടയിൽ പെരുവനം ഗോപാലകൃഷ്ണൻ, താളത്തിന് ഏഷ്യാഡ് ശശി, കൊമ്പിന് മച്ചാട് മണികണ്ഠൻ, കുഴലിന് വെളപ്പായ നന്ദനും പ്രമാണിമാരായി. നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ബിഎഡ് വിദ്യാർഥികളാണ് കുടമാറ്റം നടത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home