ചങ്കത്ത് പിടക്കണ്... സ്‌ത്രീകളെ വേട്ടയാടുന്ന ‘യുവ കഴുക’ന്മാരെ ആവിഷ്‌കരിച്ച് ശ്രീവിന്യ

ശ്രീവിന്യ
തൃശൂർ: ‘വേട്ടക്കാരന്റെ മനോഭാവം ജയിലറകൾക്കുള്ളിലായാലും മാറില്ല–എച്ച്‌എസ് വിഭാഗം ഏകാഭിനയവേദിയിലുയർന്ന വാക്കുകൾക്ക് നിറകൈയടി. സ്‌ത്രീകളെ വേട്ടയാടുന്ന ‘യുവ കഴുകന്മാരുടെ' മുഖംമൂടി വലിച്ചുകീറുന്നതായിരുന്നു ഇതിവൃത്തം. ചങ്ക് പിടഞ്ഞ് സദസും അത്‌കേട്ടു. അവിടെ ഉയർന്നത് നീതിക്കായുള്ള പോരാട്ടത്തിൽ കേരളം അതിജീവിതയ്ക്കൊപ്പമെന്ന പ്രഖ്യാപനം.
ചേലോറ ഗവ. എച്ച്‌എസ്‌എസിലെ പ്ലസ് വൺ വിദ്യാർഥി എം സി ശ്രീവിന്യയുടേതായിരുന്നു അവതരണം.
‘കൂട്ടിലായാലും നാട്ടിലായാലും കഴുകൻ എന്നും കഴുകൻ തന്നെ’ എന്നതിന്റെ ആവിഷ്‌കാരത്തിന് എ ഗ്രേഡ് നേട്ടവും. വേട്ടക്കാരന്റെ ഇരപിടിയൻ മനശാസ്ത്രവും അവരുടെ ആധിപത്യവുമാണ് ശ്രീവിന്യ അവതരിപ്പിച്ചത്.










0 comments