ad
Deshabhimani

സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന്‌ കാൽനാട്ടി

Kalolsavam First Pillar.jpg

തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ മന്ത്രി വി ശിവൻകുട്ടി സംസ്ഥാന സ്കൂൾ കലോത്സവ പന്തലിന്‌ കാൽനാട്ടുന്നു. മന്ത്രിമാരായ കെ രാജൻ, ആർബിന്ദു, എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രൻ‍‍‍, എൻ കെ അക്‌ബർ തുടങ്ങിവർ സമീപം

വെബ് ഡെസ്ക്

Published on Dec 20, 2025, 04:03 PM | 1 min read

തൃശൂർ: അറുപത്തിനാലാമത്‌ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മുഖ്യ വേദിക്ക്‌ പന്തലിന്‌ കാൽനാട്ടി. ക‍ൗമാര കലകളുടെ സംഗമഭൂമികയായി സാംസ്‌കാരിക നഗരി മാറുകയായ്‌. തൃശൂർ തേക്കിൻകാട്‌ മൈതാനിയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ്‌ പന്തലിന്‌ കാൽനാട്ടിയത്‌. തുടർന്ന്‌ ചേർന്ന പൊതുസമ്മേളനവും മന്ത്രി ഉദ്‌ഘാടനം ചെയ്‌തു. സാംസ്‌കാരിക നഗരിയായ തൃശൂർ കലോത്സവത്തെ നെഞ്ചേറ്റുമെന്ന്‌ മന്ത്രി പറഞ്ഞു. അതിന്‌ തെളിവായിരുന്നു സംഘാടകസമിതിയിലെ ജനപങ്കാളിത്തം.


ജനുവരി 14 മുതൽ 18വരെയാണ്‌ കലോത്സവം. 25 വേദികളിൽ 249 മത്സര ഇനങ്ങളാണുള്ളത്‌. 14000 ത്തോളം വിദ്യാർഥികൾ മത്സരത്തിനെത്തും. നാന്നൂറോളം വിധികർത്താക്കളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനായി. ഉന്നതി വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു‍‍‍, ഇ ടി ടൈസൺ എംഎൽഎ എന്നിവർ സംസാരിച്ചു.


എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രൻ‍‍‍, എൻ കെ അക്‌ബർ, കൊച്ചിൻ ദേവസ്വംബോർഡ്‌ പ്രസിഡന്റ്‌ കെകരവീന്ദ്രൻ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home