ad
Deshabhimani

എല്ലാം റെഡി: കലോത്സവ ചരിത്രം തിരുത്തിക്കുറിക്കാൻ സിയാ ഫാത്തിമ

School kalolsavam
വെബ് ഡെസ്ക്

Published on Jan 17, 2026, 10:23 AM | 1 min read

തൃശൂർ: 64 വർഷത്തെ കലോത്സവത്തിന് ചരിത്രം ഇന്ന് തിരുത്തികുറിക്കപ്പെടുകയാണ്. ശരീരം കാർന്നുതിന്നുന്ന വേദനയിലും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിദ്യാർഥിനിക്ക് മത്സരിക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കാസർകോട് പടന്ന വികെപികെഎച്ച്എംഎംആർവി എച്ച്എസ്എസിലെ (VKPKHMMRV HSS) വിദ്യാർഥിയായ സിയ ഫാത്തിമയ്ക്കാണ് ​ഗുരുതര രോ​ഗാവസ്ഥയിൽ ഓൺലൈനായി മത്സരത്തിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പോസ്റ്റർ ഡിസൈനിംഗിലാണ് സിയ ഫാത്തിമ ഓൺലൈനായി പങ്കെടുക്കുന്നത്.


'വാസ്കുലൈറ്റിസ്' എന്ന ഗുരുതര രോഗബാധിതയാണ് സിയ. രോ​രോ​ഗാവസ്ഥയിൽ യാത്ര ചെയ്യുന്നത് ജീവന് തന്നെ ഭീഷണിയായേക്കാം എന്ന് ഡോക്ടർമാർ കർശന നിർദ്ദേശം നൽകിയതിനാൽ തൃശ്ശൂരിലെ വേദിയിലെത്തി മത്സരിക്കാൻ സിയയ്ക്ക് സാധിക്കില്ല. ഈ അവസരത്തിലാണ് സിയയും പടന്ന സ്കൂളിലെ അധ്യാപകരും സാഹചര്യം മന്ത്രി വി ശിവൻകുട്ടിയുടെ ശ്രദ്ധയിലെത്തിച്ചത്. ശരീരം കാർന്നുതിന്നുന്ന വേദനയിലും കലോത്സവത്തിൽ പങ്കെടുക്കണമെന്ന സിയയുടെ ആ​ഗ്രഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും സിയയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ മാനുഷിക പരിഗണന നൽകി പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home