ad
Deshabhimani

ദാ... ദിതാണ്‌ ആകാശപ്പാത

AAKASHAPPATHA
avatar
അതുല്യ ഉണ്ണി [email protected]

Published on Jan 16, 2026, 12:57 PM | 1 min read

തൃശൂർ: ഇതാല്ലേ ആകാശപ്പാത അപ്പ നമ്മടെ കോട്ടയത്തുള്ളതോ. മുഹമ്മദ്‌ ബിൻയാമിന്‌ സംശയമായി. എ സിയുണ്ട്‌, ലിഫ്‌റ്റുണ്ട്‌. ഇത്‌ പൊളിച്ച്‌. ഇതിപ്പോ വെയിലുമടിക്കില്ല കാറ്റും കൊള്ളാം. നമ്മുടെ നാട്ടിലും ഇതുമതിയായിരുന്നു. അഫ്‌നാൻ ഹബീബിനും അക്‌മൽ സബീഹിനും ആദ്യമായി ആകാശപ്പാത കണ്ട ക‍ൗതുകമായിരുന്നു.


സെൽഫിയെടുത്ത്‌ ഇൻസ്റ്റഗ്രാമിൽ ഫോട്ടോയിടാനുള്ള തിരക്കിലായിരുന്നു അംജാതും ആദിലും ഹാഫിസും. എച്ച്‌എസ്‌ വിഭാഗം വട്ടപ്പാട്ടിൽ മത്സരിക്കാൻ കോട്ടയം കങ്ങഴ മുസ്ലീം എച്ച്‌എസ്‌എസിൽനിന്ന്‌ എത്തിയ സംഘത്തിന്‌ തൃശൂരിലെ ആകാശപ്പാത വിസ്‌മയമായി. മത്സരശേഷം തൃശൂർ നഗരം ചുറ്റിക്കാണാൻ ഇറങ്ങിയതായിരുന്നു. ആകാശപ്പാത കണ്ടപ്പോൾ സംഗതി കിടിലനെന്നായി കുട്ടികൾ.


AAKASHAPPATHA


മത്സരത്തിൽ എ ഗ്രേഡും നേടിയാണ്‌ സംഘം നാട്ടിലേക്ക്‌ തിരിച്ചത്‌. തൃശൂർ കോർപറേഷന്റെ കഴിഞ്ഞ എൽഡിഎഫ്‌ ഭരണസമിതിയാണ്‌ ആകാശപ്പാത നിർമാണം പൂർത്തിയാക്കിയത്‌. 2015 ഡിസംബറിലാണ്‌ കോട്ടയത്തെ ആകാശപ്പാതയുടെ നിർമാണമാരംഭിച്ചത്‌. കാൽനടയാത്രികർക്കെന്ന പേരിൽ പണിതുടങ്ങിയ ആകാശപ്പാത പാതിവഴിയിൽ അശാസ്‌ത്രീയ വികസനത്തിന്റെ നിത്യസ്‌മാരകമായി നിൽക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home