ad
Deshabhimani

സെലിബ്രിറ്റി ഓറയിൽ പാർവതി

gayathri kalolsavam 2026
avatar
ജിബിന സാഗരന്‍

Published on Jan 14, 2026, 05:56 PM | 1 min read

തൃശൂര്‍: നിവിന്‍ പോളിയുടെ ഹിറ്റ് സിനിമ "സര്‍വം മായ' സിനിമ തുടങ്ങുന്നത് ഗാനമേള സീനോടെയാണ്. "ഒന്നാനാം കുന്നിന്മേല്‍ കൂടു കൂട്ടും തത്തമ്മേ...' എന്ന ഗാനത്തിലെ പെൺശബ്ദം കേരള സ്‌കൂൾ കലോത്സവത്തില്‍ കഥകളി സംഗീതം, സംസ്കൃതം പദ്യം ഇനങ്ങളില്‍ മത്സരിക്കുന്ന പാര്‍വതി പാലയൂരിന്റേതാണ്. ഗ്രൂപ്പിനമായ നാടന്‍പാട്ടിലും പാര്‍വതി മത്സരിക്കുന്നുണ്ട്. സിനിമയും ഡെലൂലുവും ഹിറ്റായതോടെ പാര്‍വതിയും സെലിബ്രിറ്റി ഓറയിലാണ്. തൃശൂര്‍ വിവേകോദയം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. തൃശൂര്‍ ഫോറസ് പാരമൗണ്ട് ഫ്ലാറ്റിലാണ് താമസം. ശങ്കരനാരായണന്റെയും ആരതിയുടെയും മകളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home