യുഎഇ, ഇറാൻ പ്രസിഡന്റുമാർ ചർച്ച നടത്തി

ദുബായ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌ക്യനും ടെലിഫോണിലൂടെ ചർച്ച നടത്തി. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. മിഡിൽ ഈസ്റ്റിലുടനീളം കൂടുതൽ സമാധാനത്തിനും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും അടിത്തറയിടാൻ കരാർ സഹായിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ, അതിന്റെ വിജയം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
സമാധാനത്തിനും പ്രാദേശിക സുരക്ഷാ സംരംഭങ്ങൾക്കും പിന്തുണ നൽകാനുള്ള യുഎഇയുടെ പ്രതിബദ്ധതയും അദ്ദേഹം വീണ്ടും ഉറപ്പിച്ചു. യുഎഇയുടെ ഐക്യദാർഢ്യത്തിന് പെസെഷ്‌ക്യൻ നന്ദി പറഞ്ഞു.
ഖത്തർ അമീറുമായും സംസാരിച്ചു
ദോഹയിലെ യുഎസ് വ്യോമത്താവളത്തിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുമായി ചർച്ച നടത്തി.
ഖത്തറിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കും യുഎഇയുടെ പിന്തുണ ഷെയ്ഖ് മുഹമ്മദ് ഉറപ്പിച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. കരാറിനെ സ്വാഗതം ചെയ്ത ഷെയ്ഖ് തമീമിന്റെ പങ്കിനെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു.









0 comments