ഡിപോർട്ടസ് കായികമേള: റെഡ് ഹൗസ് ജേതാക്കൾ

ജിദ്ദ: വുമൺ ഓഫ് വിസ്ഡം ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘ഡിപോർട്ടസ് 2.0' കായികമേള സംഘടിപ്പിച്ചു. ഹറസാത്തിലെ സ്‌പോർട്സ് വില്ലയിൽ നടന്ന മത്സരത്തിൽ നിരവധി വനിതകൾ പങ്കെടുത്തു. ഗ്രീൻ, റെഡ്, ബ്ലൂ, യെല്ലോ എന്നീ നാല് ടീമുകളായി തിരിഞ്ഞ് നടത്തിയ മത്സരത്തിൽ റെഡ് ഹൗസ് ജേതാക്കളായി.
വടംവലി, ടർബോ റേസ്, ഒബ്‌സ്റ്റക്കിൾ റേസ്, കപ് ബാലൻസ് എന്നിവ നടന്നു. വാം -അപ് സെഷന് ഹസ്‌ന സനം നേതൃത്വം നൽകി. ക്ലബ് ഭാരവാഹികളായ ഷംന സനൂജ്, റെജിന നബീൽ, ഹസ്‌ന സനം, ഹന്ന ഫാത്തിമി, ഫെബി ഷാമിൽ, സഫ കരുമാര, സുമിന കുട്ടിയാലി എന്നിവർ നേതൃത്വം നൽകി. ജെസി സുബൈർ സ്വാഗതവും ഫസ്‌ന സുബൈർ നന്ദിയും പറഞ്ഞു.










0 comments