ad
Deshabhimani

വിഎസ് സ്മാരക ഫുട്ബോൾ ടൂർണമെന്റ്: ബ്രോഷർ പ്രകാശനം ചെയ്തു

mass

സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎ യുമായ കെഎസ് സലീഖ പ്രകാശന കർമ്മം നിർവഹിക്കുന്നു. മാസ് ഭാരവാഹികൾ സമീപം.

വെബ് ഡെസ്ക്

Published on Dec 22, 2025, 01:26 PM | 1 min read

ഷാർജ: വിഎസ് അച്യുതാനന്ദന്റെ സ്മരണാർത്ഥം യുഎഇ യിലെ പുരോഗമന സാംസ്കാരിക സംഘടനയായ മാസ് സംഘടിപ്പിക്കുന്ന വിഎസ് സ്മാരക ഫുട്‌ബോൾ ടൂർണമെന്റിന്റെ ബ്രോഷർ പ്രകാശനം ചെയ്തു. സിപിഐ എം കേന്ദ്രകമ്മറ്റി അംഗവും മുൻ എംഎൽഎ യുമായ കെഎസ് സലീഖയാണ് പ്രകാശന കർമ്മം നിർവഹിച്ചത്.


ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹാരിസ് അധ്യക്ഷനായി. മാസ് സെക്രട്ടറി ബിനു കോറോം, മാസ് ജോയിന്റ് സെക്രട്ടറി ബഷീർ, മാസ് സ്പോർട്സ് കോഡിനേറ്റർ ഷറഫുദ്ദീൻ, തുളസീദാസ്, സിജിൻ രാജ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home