ഷാർജയിൽ സൈക്ലിംഗ് ക്ലബ്ബിന് തുടക്കമാകും

എ ഐ പ്രതീകാത്മക ചിത്രം
ഷാർജ: ഷാർജയിൽ സൈക്ലിംഗ് ക്ലബ്ബ് ആരംഭിക്കും. ഷാർജ ഭരണാധികാരി ഡോ. ഷേയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ഷാർജ സ്പോർട്സ് കൗൺസിലിന്റെ മേൽനോട്ടത്തിലായിരിക്കും പ്രവർത്തിക്കുക. എല്ലാവർക്കും ആരോഗ്യകരമായ ജീവിതശൈലി വളർത്തിയെടുക്കുന്നതിന് സൈക്ലിങ്ങിനെ പ്രോത്സാഹിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിക്ക് സംഭാവന നൽകുന്ന കമ്മ്യൂണിറ്റി അധിഷ്ഠിത കായിക വിനോദം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സൈക്ലിംഗ് ക്ലബ്ബ് ആരംഭിക്കുന്നത്.
കായിക, സാംസ്കാരിക മേഖലകളിൽ വൈദഗ്ധ്യമുള്ളവരെയും മുഴുവൻ സമയ എക്സിക്യൂട്ടീവ് ഡയറക്ടറെയും ക്ലബ്ബ് നിയമിക്കും. നാലുവർഷത്തെ കാലാവധിയാണ് ക്ലബ്ബ് ഡയറക്ടർ ബോർഡിന് നിശ്ചയിച്ചിരിക്കുന്നത്. ആഭ്യന്തരമായും അന്തർദേശീയമായും ഉള്ള വിവിധ ഫെഡറേഷനുകൾ, ക്ലബ്ബുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് സൈക്ലിംഗ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.











0 comments