ad
Deshabhimani

സാന്ത്വനം കുവൈത്ത്–ബിഡികെ രക്തദാന ക്യാമ്പ്

blood donation
വെബ് ഡെസ്ക്

Published on Mar 18, 2026, 11:54 AM | 1 min read

കുവൈത്ത് സിറ്റി: സാന്ത്വനം കുവൈത്ത്, ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ രക്തദാന കേന്ദ്രത്തിൽ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്ത് രക്തം ദാനം ചെയ്‌തു. സാന്ത്വനം കുവൈത്ത് ഉപദേശക സമിതിയംഗം ഡോ. അമീർ അഹമ്മദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബിഡികെ ജനറൽ കൺവീനർ നിമിഷ് കാവലം അധ്യക്ഷനായി.


സാന്ത്വനം ജനറൽ സെക്രട്ടറി കെ എസ് അനിൽ കുമാർ, വൈസ് പ്രസിഡന്റ് മാത്യൂസ് മാമൻ, ബിഡികെ പ്രതിനിധി രാജൻ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. അർഷാദ് ഷെരീഫ്, ഷൈനി ഫ്രാങ്ക്, ജിജി രമേശ്, ടി എസ് ശശീന്ദ്രൻ, എബി ഫിലിപ്പോസ്, എസ് സന്തോഷ് കുമാർ, കെ ആർ പ്രസാദ്, ടി എസ് സുമേഷ്, സലീം കൊമേരി എന്നിവർ പ്രവർത്തനം ഏകോപിപ്പിച്ചു. അഞ്ജലീറ്റ രമേശിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം വിദ്യാർഥികൾ വളന്റിയർമാരായും പ്രവർത്തിച്ചു. ക്യാമ്പ് കൺവീനർ ബിവിൻ തോമസ് സ്വാഗതവും ബിഡികെ പ്രതിനിധി നളിനാക്ഷൻ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home