ad
Deshabhimani

ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം കടുപ്പിച്ച് ഒമാൻ

oman pharmacy
വെബ് ഡെസ്ക്

Published on Jul 16, 2025, 03:37 PM | 1 min read

മസ്കത്ത് : രാജ്യത്തെ ഫാർമസി മേഖലയിൽ സ്വദേശിവൽക്കരണം കടുപ്പിച്ച് ഒമാൻ. വാണിജ്യ സമുച്ചയങ്ങളിലും ആശുപത്രി സൗകര്യങ്ങളിലുമുള്ള എല്ലാ ഫാർമസികളും നിർബന്ധിത സ്വദേശിവൽക്കരണം നടപ്പാക്കണമെന്ന് മസ്ക‌ത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ മരുന്നു സുരക്ഷാകേന്ദ്രം സർക്കുലർ പുറപ്പെടുവിച്ചു. ദേശീയ തൊഴിൽ ശക്തി വികസിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ഉടനടി പ്രാബല്യത്തിൽ വരുന്ന സർക്കുലറിൽ നിർദിഷ്ട സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഒമാൻ ഇതര ഫാർമസിസ്റ്റുകളുടെയും അസിസ്റ്റന്റ് ഫാർമ സിസ്റ്റുകളുടെയും പ്രൊഫഷണൽ ലൈസൻസുകൾ പുതുക്കുന്നത് അനുവദിക്കില്ലെന്ന് വ്യവസ്ഥ ചെയ്യുന്നു. നിർദ്ദേശം ഉടനടി പാലിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home