ad
Deshabhimani

ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ വർധിച്ചു

oman road
വെബ് ഡെസ്ക്

Published on Dec 31, 2025, 10:57 AM | 1 min read

മസ്‌കത്ത്‌: ഒമാനിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം 2025 നവംബർ അവസാനത്തോടെ 5.6 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതിവിവര ഏജൻസി. രജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ എണ്ണം ഈ വർഷം 18,42,651 ആയി. 2024ലെ ഇതേ കാലയളവിൽ 17,45,642 ആയിരുന്നു. ഇതിൽ കൂടുതൽ സ്വകാര്യ വാഹനങ്ങളാണ്‌, 14,58,764 എണ്ണം. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് അഞ്ചു ശതമാനം വളർച്ച രേഖപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.


വാണിജ്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ 2,72,233, വാടക വാഹനങ്ങൾ 44,075, മോട്ടോർ സൈക്കിളുകൾ 8609, ടാക്‌സി വാഹനങ്ങൾ 28,495 എന്നിങ്ങനെയാണ് എണ്ണം. നിറത്തിന്റെ അടിസ്ഥാനത്തിലാണെങ്കിൽ 7,78,846 വെള്ള വാഹനങ്ങളുണ്ട്‌. 2,37,055 വെള്ളിനിറത്തിലുള്ളവയും 1,90,278 ചാരനിറത്തിലുള്ളവയും 98,333 കറുപ്പ് വാഹനവും 1,02,372 നീലയുമുണ്ട്‌. എൻജിൻശേഷിയുടെ കാര്യത്തിൽ, 1500 സിസിയിൽ താഴെയുള്ള 1,54,127 വാഹനങ്ങളുണ്ട്‌. 1500നും 3000നും ഇടയിൽ ശേഷിയുള്ള വാഹനങ്ങൾ 10,03,632 ആണ്‌. 3001നും 4500നും ഇടയിൽ ശേഷിയുള്ള 4,07,507 വാഹനങ്ങളും 4500 സിസിയിൽ കൂടുതൽ ശേഷിയുള്ള 2,28,025 വാഹനങ്ങളുമുണ്ട്‌.


മൂന്നു ടണ്ണിൽ താഴെ ഭാരമുള്ള 16,71,480 വാഹനങ്ങളാണ്‌ രജിസ്റ്റർ ചെയ്‌തത്‌. മൂന്നുമുതൽ ഏഴുവരെ ടൺ ഭാരമുള്ള 53,459 വാഹനങ്ങളും ഏഴുമുതൽ 10 ടൺവരെ ഭാരമുള്ള 39,846 വാഹനങ്ങളുമുണ്ട്‌. 10 ടണ്ണിൽ കൂടുതൽ ഭാരമുള്ളവ ഏകദേശം 77,866 എണ്ണമാണെന്നും അധികൃതർ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home