ad
Deshabhimani

ഖൽബയിലും ദൈദിലും പുതിയ അപ്പീൽ കോടതികൾ

sharjah court

എ ഐ പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Dec 15, 2025, 02:23 PM | 1 min read

ഷാർജ: ഖൽബ, ദൈദ് നഗരങ്ങളിൽ അപ്പീൽ കോടതി സ്ഥാപിക്കാൻ ഷാർജ ജുഡീഷ്യൽ കൗൺസിൽ തീരുമാനിച്ചു. ഷാർജ ഉപ ഭരണാധികാരിയും ജുഡീഷ്യൽ കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് സുൽത്താൻ ബിൻ അഹമ്മദ് അൽഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. നീതിന്യായ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും നടപടികൾ വേഗത്തിൽ ആക്കുന്നതിനും വേണ്ടിയാണ് പുതിയ കോടതികൾ അനുവദിച്ചത്.


സെൻട്രൽ കോടതികളിലെ തിരക്ക് കുറയ്ക്കാനും താമസക്കാർക്ക് അവരുടെ താമസ സ്ഥലത്തിനടുത്തു തന്നെ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ഇതിലൂടെ സാധിക്കും. ജുഡീഷ്യൽ കൗൺസിൽ, ജുഡീഷ്യൽ ഡിപ്പാർട്ട്മെൻറ്, പബ്ലിക് പ്രോസിക്യൂഷൻ എന്നിവയ്ക്കായി പുതിയ കോർപ്പറേറ്റ് ഐഡന്റിറ്റിക്ക് യോഗം അംഗീകാരം നൽകി.


എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭിക്കുന്നതിനായി ഷാർജ ജുഡീഷ്യറി എന്ന പേരിൽ ഏകീകൃത ഇലക്ട്രോണിക് പ്ലാറ്റ്ഫോമും സ്മാർട്ട് ആപ്പും ആരംഭിക്കും. ഡിജിറ്റൽ സാന്നിധ്യം ശക്തമാക്കുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ആരംഭിക്കാനും യോഗത്തിൽ തീരുമാനമായി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home