നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്‌മെൻറ് സമ്മിറ്റ് അബുദാബിയിൽ

neeleswaram nagarasabha
വെബ് ഡെസ്ക്

Published on Sep 29, 2025, 08:43 PM | 1 min read

അബുദാബി : നീലേശ്വരം നഗരസഭയുടെ സമഗ്ര വികസന സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിഷൻ 2030 – നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്‌മെൻറ് സമ്മിറ്റ് 2026 ഏപ്രിലിൽ അബുദാബി ഗ്രാൻഡ് അറീനയിൽ നടക്കും. ഉച്ചക്ക് 2 മണിക്ക് തുടങ്ങി വൈകിട്ട് 7 മണി വരെയായിരിക്കും സമ്മേളനം.


മന്ത്രിമാർ, എം പിമാർ, നഗരസഭ ചെയർമാൻ, വൈസ് ചെയർമാൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിൽ, ജി സി സി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന നീലേശ്വരം സ്വദേശികളായ 200 ക്ഷണിക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും. നീലേശ്വരം നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനം, റെയിൽവേ-റോഡ് മേഖലയിൽ നടപ്പിലാക്കേണ്ട പുതിയ വികസന പദ്ധതികൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ വിദഗ്ധരുടെ സാന്നിധ്യമുണ്ടാകും. കേരളത്തിലെ ഒരു നഗരസഭയുടെ വികസന വിഷയം ഇന്ത്യക്ക് പുറത്ത് ചർച്ച ചെയ്യുന്ന ആദ്യ സമ്മേളനമാകും ഇത്.


ഒവ് മീഡിയ പ്രൊഡക്‌ഷൻസാണ് നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്‌മെൻറ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home