ആർത്തിരന്പി ആർ റിയാസ്

മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ സ്ഥാനാർഥി അഡ്വ. ആർ റിയാസിന്റെ പര്യടനം തിങ്കൾ രാവിലെ നോൺ ടൗൺ തുമ്പോളി വടക്കാലിശേരി
ക്ഷേത്രത്തിന് കിഴക്ക് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്തു. വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർഥികളെ കൂടാതെ എൽഡിഎഫ് നേതാക്കളായ കെ ജി രാജേശ്വരി, പി രഘുനാഥ്, ബിനീഷ് കോടിയേരി, പ്രഭാമധു, പി പി സംഗീത, എൻ പി സ്നേഹജൻ, ജയൻ തോമസ്, പി ഡി ശ്രീദേവി, പി ജി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ആര്യാട്, പാതിരപ്പള്ളി പ്രദേശങ്ങളിൽ 20 കേന്ദ്രത്തിലെ സ്വീകരണശേഷം വൈകിട്ട് മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ മാവേലിപുരത്ത് ആദ്യ ദിവസത്തെ പര്യടനം സമാപിച്ചു.
രണ്ടാം ദിവസത്തെ പര്യടനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പതിനേഴാം വാർഡിലെ കലവൂർ കുട്ടൻപറമ്പ് ക്ഷേത്രത്തിനു സമീപം ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യും. വൈകിട്ട് 6.40 ന് കലവൂർ തയ്യിൽ ക്ഷേത്രത്തിനു സമീപം സമാപന സമ്മേളനം കെ ജി രാജേശ്വരി ഉദ്ഘാടനംചെയ്യും.









0 comments