കടൽപ്പായൽ എക്‌സ്‌പോ ജനുവരിയിൽ

കൊച്ചി
അന്താരാഷ്‌ട്ര കടൽപ്പായൽ എക്‌സ്‌പോയും ഉച്ചകോടിയും ജനുവരി 29നും 30നും സിഎംഎഫ്ആർഐയിൽ നടക്കും. ഗവേഷണ, ഉൽപ്പാദന രംഗങ്ങളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം, സാങ്കേതിക കൈമാറ്റം, അന്താരാഷ്ട്ര വിപണി എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി.
ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ്, സിഎംഎഫ്ആർഐ, സെൻട്രൽ സാൾട്ട് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ചേർന്നാണ് എക്‌സ്‌പോ സംഘടിപ്പിക്കുന്നത്. ലാറ്റിൻ അമേരിക്ക, ദക്ഷിണേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. വ്യവസായ പ്രദർശനത്തിനുപുറമെ, വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ചർച്ചകളുണ്ടാകും. ‘സീവീഡ് 2030’ പാനൽ ചർച്ചയിൽ ദേശീയ രൂപരേഖയും അവതരിപ്പിക്കും.









0 comments