മിടുമിടുക്കിയാകും മുളന്തുരുത്തി

കെ ആർ ബൈജു
Published on Dec 02, 2025, 01:45 AM | 1 min read
മുളന്തുരുത്തി
പഴയ ഉദയംപേരൂർ ഡിവിഷന്റെ ഭാഗമായ ആമ്പല്ലൂർ, എടയ്‌ക്കാട്ടുവയൽ പഞ്ചായത്തുകളും മുളന്തുരുത്തി ഡിവിഷനിലെ മുളന്തുരുത്തി, മണീട് പഞ്ചായത്തുകളും ചേർന്നതാണ് ജില്ലാപഞ്ചായത്ത് മുളന്തുരുത്തി ഡിവിഷൻ. യുവത്വത്തിന്റെ പ്രസരിപ്പോടെ ആൻ സാറ ജോൺസനാണ് എൽഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടുന്നത്. മുളന്തുരുത്തി തുരുത്തിക്കര സ്വദേശിനിയാണ്. തൃശൂർ ഗവ. ലോ കോളേജിലെ ഒന്നാംവർഷ നിയമ വിദ്യാർഥിയാണ്.
പാലാ അൽഫോൺസ കോളേജിൽനിന്ന് ബിഎ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം പൂർത്തിയാക്കി. 2023-–24 വർഷം കോളേജിൽ യൂണിയൻ ചെയർപേഴ്സണായിരുന്നു. നിലവിൽ കൊച്ചി ഭദ്രാസനം യൂത്ത് അസോസിയേഷൻ വനിതാവിഭാഗം സെക്രട്ടറിയാണ്. മുളന്തുരുത്തി തുരുത്തിക്കര കൂനാപ്പിള്ളിൽ കെ വൈ ജോൺസണിന്റെയും ജിജിയുടെയും മകളാണ്. സഹോദരി: അന്ന ജോൺസൺ. മുളന്തുരുത്തി പഞ്ചായത്ത് അംഗമായിരുന്ന ബിനി ഷാജിയാണ് കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിന് നൽകിയിരിക്കുന്ന ഡിവിഷനിൽ യുഡിഎഫിനായി മത്സരിക്കുന്നത്. ബിജെപി ആമ്പല്ലൂർ മണ്ഡലം പ്രസിഡന്റ് ലളിത മാധവനാണ് എൻഡിഎ സ്ഥാനാർഥി.









0 comments