എടത്തലയ്‌ക്ക് പറയാനുണ്ട് വികസനനേട്ടം

എം പി നിത്യൻ
Published on Dec 02, 2025, 01:45 AM | 1 min read
ആലുവ
പത്ത് വർഷം എടത്തല ഡിവിഷനിലുണ്ടായ വികസനമുന്നേറ്റം വിശദീകരിച്ചാണ് ജില്ലാപഞ്ചായത്ത് എൽഡിഎഫ് സ്ഥാനാർഥി കെ കെ അബ്ദുൾ സത്താർ വോട്ട് തേടുന്നത്. എടത്തല, ചൂർണിക്കര പഞ്ചായത്തുകൾ ഉൾപ്പെടുന്ന എടത്തല ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗമായിരുന്ന അഡ്വ. റൈജ അമീറിന്റെ നേതൃത്വത്തിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കാണ് അബ്ദുൾ സത്താർ വോട്ടഭ്യർഥിക്കുന്നത്.
ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ എടത്തല പഞ്ചായത്തിൽ ആദ്യമായി ബിഎം ആൻഡ് ബിസി നിലവാരമുള്ള റോഡ് നിർമിച്ചു. 60 ലക്ഷം രൂപ ചെലവിൽ തേവക്കൽമുതൽ കുഴിവേലിപ്പടി വൈശാലിവരെയുള്ള റോഡുകളാണ് നിർമിച്ചത്. ചൂർണിക്കരയിലെയും എടത്തലയിലെയും ആറു മീറ്റർ വീതിയുള്ള വിവിധ റോഡുകൾ കട്ടവിരിച്ചു. എടത്തല പഞ്ചായത്തിലെ മൂന്ന് സർക്കാർ സ്കൂളുകളിലായി 1.5 കോടി ചെലവിൽ പുതിയ ഹൈടെക് ക്ലാസ് മുറികളും ചുറ്റുമതിലും കവാടവും നിർമിച്ചു.
എടത്തല പുള്ളാലിക്കര കുളം, ചൂർണിക്കര ചെരൂളികാവ് കുളം എന്നിവ 70 ലക്ഷം രൂപ ചെലവിൽ കെട്ടി സംരക്ഷിച്ചു. 40 ലക്ഷം രൂപ ചെലവിൽ എസ്‌സി ഈറ്റ മുള സൊസൈറ്റി എടത്തലയ്ക്ക് പുതിയ വാണിജ്യകേന്ദ്രവും നിർമിച്ചു.
സിപിഐ എടത്തല ലോക്കൽ സെക്രട്ടറിയും എഐടിയുസി ആലുവ മണ്ഡലം സെക്രട്ടറിയുമാണ് എടത്തല മലയപ്പള്ളി കിഴക്കേകര വീട്ടിൽ കെ കെ അബ്ദുൾ സത്താർ. ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗവും ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ജില്ലാ പ്രസിഡന്റുമാണ്. ഭാര്യ: ഷംല. മക്കൾ: നസാഹ പർവിൻ, മുഹമ്മദ് റസൽ, മുഹമ്മദ് നഹൽ.
യൂത്ത് ലീഗ് ജില്ലാ ട്രഷറർ പി എം നാദിർഷയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപി ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് സോമശേഖരൻ കല്ലിങ്കൽ ആണ് എൻഡിഎ സ്ഥാനാർഥി.









0 comments