ആർ ലതാദേവിക്ക് ഊഷ്മള വരവേൽപ്പ്

ചടയമംഗലം
ജില്ലാ പഞ്ചായത്ത് ചടയമംഗലം ഡിവിഷൻ സ്ഥാനാർഥി ആർ ലതാദേവിയെ ഊഷ്മളമായി വരവേറ്റ് വോട്ടര്‍മാര്‍. മുരുക്കുമൺ ജങ്ഷനിൽ സ്വീകരണ പരിപാടി സിപിഐ എം ജില്ലാ സെക്രട്ടറിയുടെ ചുമതലയുള്ള എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. എ സുലൈമാൻ അധ്യക്ഷനായി. മന്ത്രിമാരായ ജി ആർ അനിൽ,ജെ ചിഞ്ചുറാണി, എൽഡിഎഫ് നേതാക്കളായ എസ് വിക്രമൻ, പി കെ ബാലചന്ദ്രൻ, സാം കെ ഡാനിയൽ, ഷബീർ മാറ്റാപ്പള്ളി, ഹരി വി നായർ തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ എസ് അരവിന്ദ്, ജെ വി ബിന്ദു എന്നിവരും നിലമേൽ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളും സ്വീകരണത്തിൽ പങ്കെടുത്തു. ചൊവ്വാഴ്ച ഇട്ടിവ പഞ്ചായത്തിൽ സ്വീകരണം നടക്കും.









0 comments