തൊടിയൂരിനെ തൊട്ടറിഞ്ഞ് ദീപ ചന്ദ്രൻ


സ്വന്തം ലേഖകൻ
Published on Dec 02, 2025, 01:21 AM | 1 min read
തൊടിയൂർ
ജില്ലാ പഞ്ചായത്ത് തൊടിയൂർ ഡിവിഷൻ സ്ഥാനാർഥി ദീപ ചന്ദ്രന്റെ പര്യടനം അക്ഷരാർഥത്തിൽ തൊടിയൂരിനെ തൊട്ടറിഞ്ഞുള്ളതായിരുന്നു. കടകൾ, കമ്പോളങ്ങൾ, ആശുപത്രികൾ, മഹാദേവർ ഉന്നതി തുടങ്ങിയ സ്ഥലങ്ങളിലും വീടുകളിലും കയറി വോട്ടർമാരെ നേരിട്ടുകണ്ട് വോട്ട് അഭ്യർഥിക്കുകയാണ് സ്ഥാനാർഥി. കരുനാഗപ്പള്ളിയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത വികസനം യാഥാർഥ്യമാക്കിയ മുൻ എംഎൽഎ ആർ രാമചന്ദ്രന്റെ മകളാണ് ദീപ ചന്ദ്രൻ. പത്താം വയസ്സിൽ കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലൂടെ അരങ്ങിലെത്തിയ ദീപ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയും കൂടിയാണ്. സമൂഹത്തിൽ എല്ലാവർക്കും മെച്ചപ്പെട്ട ഒരു ജീവിതാവസ്ഥ സൃഷ്ടിച്ചെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി വിവിധ വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള ദീപ അത്തരം സാമൂഹിക- സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്. എംഎ, എംഎസ്‌സി, കൗൺസലിങ്ങിൽ ഡിപ്ലോമ യോഗ്യതകളുള്ള ദീപ 15 വർഷത്തോളം കരുനാഗപ്പള്ളി എൻഎസ്എസ് കോളേജിൽ അധ്യാപികയായിരുന്നു. നിലവിൽ സിപിഐ മാരാരിത്തോട്ടം ബ്രാഞ്ച് അംഗവും ഇപ്റ്റ എവിഎച്ച്എസ് യൂണിറ്റ് അംഗവുമാണ്.









0 comments