യുവതയ്ക്കൊപ്പം നാട്

പത്തനാപുരം
ചെറുപുഞ്ചിരിയുമായി യുവനേതാവ് വിഷ്ണു ഭഗത് എത്തിയപ്പോൾ പട്ടാഴി വടക്കേക്കരയിലെ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. കർഷകരും കശുവണ്ടിത്തൊഴിലാളികളും കൂടുതൽ താമസിക്കുന്ന മേഖലയില്‍ ജില്ലാ പഞ്ചായത്ത് പത്തനാപുരം ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഷ്ണു ഭഗതിന് ലഭിച്ചത് ഹൃദ്യമായ സ്വീകരണം. കരിമ്പാലൂരിൽനിന്നാണ് സ്വീകരണം ആരംഭിച്ചത്. ‘ഞങ്ങൾക്ക് തണലായി ഇടതുപക്ഷ സർക്കാർ നിൽക്കുമ്പോൾ മോന് അല്ലാതെ മറ്റാർക്കാണ് ഞങ്ങള്‍ വോട്ട് ചെയ്യുക’ – എഴുപത്തിയേഴുകാരിയായ ശാന്തമ്മയുടെ വാക്കുകൾ. കശുവണ്ടി ഫാക്ടറികളിൽ, ഗ്രാമങ്ങളിൽ, ഉന്നതി പ്രദേശങ്ങളിൽ എല്ലായിടത്തുമെത്തി സമ്മതിദായകരെ കണ്ടു. പൂക്കൾ കൊണ്ടുള്ള മാലകൾ, ബൊക്കെകൾ, പാള കൊണ്ടുള്ള തൊപ്പിയടക്കം നല്‍കി പ്രിയ സ്ഥാനാർഥിയെ വരവേറ്റു. പട്ടാഴി വടക്കേക്കര പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ലഭിച്ചു. ചൊവ്വാഴ്ച പിറന്തൂർ പഞ്ചായത്തിൽ മരുതിമൂട്ടിൽനിന്ന് സ്വീകരണം ആരംഭിച്ച് കൂട്ടുമുക്കിൽ സമാപിക്കും.









0 comments