ജനമനസിലാണ് മഹേന്ദ്രൻ

ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എ മഹേന്ദ്രനെ വോട്ടർമാർ സ്വീകരിക്കുന്നു

സ്വന്തം ലേഖകൻ
Published on Dec 02, 2025, 12:47 AM | 1 min read
ചാരുംമൂട്
ജില്ലാ പഞ്ചായത്ത് നൂറനാട് ഡിവിഷനിൽനിന്ന് ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർഥി എ മഹേന്ദ്രന്റെ സ്വീകരണ പര്യടനം ആരംഭിച്ചു. പാലമേൽ പഞ്ചായത്തിൽ കോതകുളം ജങ്ഷനിൽ ആരംഭിച്ച പര്യടനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിനാളുകൾ ആവേശകരമായി സ്വീകരിച്ചു. വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ ഒപ്പം ചേർന്നു. വൈകിട്ട് പാലമേൽ കുളത്തിന്റെ മേലേതിൽ ജങ്ഷനിൽ സമാപനസമ്മേളനം ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ ഉദ്ഘാടനംചെയ്‌തു.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ രാഘവൻ, ജി രാജമ്മ, ബി വിനോദ്, ആർ ശശികുമാർ, എ നൗഷാദ്, എസ് സജി, എസ് മുകുന്ദൻ, അനു ശിവൻ, എം മുഹമ്മദാലി, ചന്ദ്രശേഖരൻപിള്ള, ഷാനവാസ് കണ്ണങ്കര, പ്രഭ വി മറ്റപ്പള്ളി, രാഘവൻനായർ, സുരേന്ദ്രൻ പള്ളിക്കൽ, രാജു കാവുമ്പാട് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്‌ച നൂറനാട് പഞ്ചായത്തിലാണ് പര്യടനം.








0 comments