നെടുവത്തൂരിന് ആവേശമായി അരുൺബാബു

എഴുകോൺ
യുവതയുടെ ആവേശമായ എസ് ആർ അരുൺബാബു ഇപ്പോൾ നെടുവത്തൂരിന്റെ ആകെ ആവേശമായി സ്വീകരണങ്ങൾ ഏറ്റുവാങ്ങി മുന്നേറുകയാണ്. ജില്ലാ പഞ്ചായത്ത് നെടുവത്തൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എസ് ആർ അരുൺബാബുവാണെന്ന പ്രഖ്യാപനമുണ്ടായപ്പോൾ മുതൽ ആവേശക്കൊടി ഉയർന്നു. എൽഡിഎഫിനെ മാത്രം നെഞ്ചേറ്റിയ ചരിത്രമുള്ള നെടുവത്തൂരിൽ വീണ്ടും എൽഡിഎഫ് വെന്നിക്കൊടി പാറിക്കും. അരുൺബാബുവിന്റെ സ്വീകരണ പരിപാടി കഴിഞ്ഞദിവസം പാങ്ങോട് ഡിവിഷനിൽ ആരംഭിച്ചു. എഴുകോൺ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിനു പുതിയ കെട്ടിടം, പുത്തൂർ സായന്തനത്തിലും പ്ലാക്കാട് സാംസ്കാരിക നിലയത്തിലും ഓപ്പൺ എയർ ഓഡിറ്റോറിയം, ഗ്രൗണ്ടിൽ ജിംനേഷ്യം, വിവിധ കുളങ്ങളുടെ നവീകരണം തുടങ്ങിയ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സ്വീകരണ പര്യടനം. പവിത്രേശ്വരം, പാങ്ങോട് ബ്ലോക്ക് ഡിവിഷനുകളിൽ കഴിഞ്ഞദിവസം അരുൺബാബുവിന് സ്വീകരണം നൽകി. തിങ്കളാഴ്ച കരീപ്ര പഞ്ചായത്തിലെ തൃപ്പിലഴികം, ചൊവ്വള്ളൂർ പ്രദേശങ്ങളും നെടുവത്തൂർ, തേവലപ്പുറം ഡിവിഷനുകളും അരുൺബാബുവിനെ വരവേറ്റു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലി പങ്കെടുത്തു. കശുവണ്ടി ഫാക്ടറി തൊഴിലാളികൾ ആവേശത്തോടെ സ്ഥാനാർഥിയെ സ്വീകരിച്ചു. എസ് ആർ അരുൺബാബു, ജെ രാമാനുജൻ, വി പി പ്രശാന്ത്, നെടുവത്തൂർ സുന്ദരേശൻ, അമീഷ് ബാബു, ആർ ഗോപീകൃഷ്ണൻ, കെ എൽ ചിത്തിരലാൽ, എസ് ശശികുമാർ, പി എസ് സുരേഷ്, എൻ സാബു, ചന്ദ്രഹസൻ, എസ് പുഷ്പാനന്ദൻ, സന്ദീപ് കോട്ടേക്കുന്നിൽ, ആർ പ്രശാന്ത്, എം എസ് രാജേഷ്, റെമി ജേക്കബ് എന്നിവർ സംസാരിച്ചു. ചൊവ്വാഴ്ച എഴുകോൺ പഞ്ചായത്തിൽ അരുൺ ബാബുവിന് സ്വീകരണം നൽകി.









0 comments