ജയഭേരി മുഴക്കി എൽഡിഎഫ് പര്യടനം

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർത്ഥി ഇ കെ ജയന് നൽകിയ സ്വീകരണം
അമ്പലപ്പുഴ
ചരിത്രമുറങ്ങുന്ന അമ്പലപ്പുഴയുടെ മണ്ണിൽ വികസന തുടർച്ചക്ക് എൽഡിഎഫ് സാരഥി ഇ കെ ജയനെ നെഞ്ചോട് ചേർത്ത് നാട്. തീരദേശ കാർഷിക മേഖലകൾ ഉൾപ്പെടുന്ന ഡിവിഷനിലെ മുഴുവൻ ജനവിഭാഗങ്ങളുടെയും ഇടനെഞ്ചിലെ സ്നേഹം തൊട്ടറിഞ്ഞാണ് സ്വീകരണപര്യടനത്തിൽ സ്ഥാനാർഥിയുടെ മുന്നേറ്റം. സർക്കാർ, തദ്ദേശ സ്ഥാപന വികസനങ്ങളും എച്ച് സലാം എംഎൽഎയുടെ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് ജയൻ വോട്ട് തേടുന്നത്.
വളഞ്ഞവഴി പടിഞ്ഞാറ് കാർഗിൽ ജങ്ഷനിൽ ആരംഭിച്ച സ്വീകരണപര്യടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പാലച്ചുവട് കാവിന് സമീപം തുടങ്ങി ലൗലാന്റ് ജങ്ഷനിൽ സമാപിച്ചു. സമാപന സമ്മേളനം കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് വി സി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്, പഞ്ചായത്ത് സ്ഥാനാർഥികൾ, എച്ച് സലാം എംഎൽഎ, എൽഡിഎഫ് നേതാക്കളായ അഡ്വ. വി മോഹൻദാസ്, പ്രദീപ് കൂട്ടാല, മുജീബ് റഹ്മാൻ, സി ഷാംജി, വി സി മധു, എ ഓമനക്കുട്ടൻ, പി കെ സദാശിവൻ പിള്ള, അജ്മൽ ഹസൻ, കെ എം ജുനൈദ്, ആർ അനീഷ്, ഗോപൻകരുമാടി, വി മോഹനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
പുന്നപ്ര ഡിവിഷൻ സ്ഥാനാർഥി അഡ്വ. ആർ രാഹുലിന്റെ പര്യടനം രാവിലെ നെടുമുടിയിൽ ഉദ്‌ഘാടനംചെയ്‌തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ചാലടിയിൽ തുടങ്ങി രാത്രി 7.30ന് പുന്നപ്ര തെക്ക് ചക്കിട്ട പറമ്പിൽ പര്യടനം സമാപിച്ചു.
സമാപന സമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്തു. സ്ഥാനാർഥികളെ കൂടാതെ സി ഷാംജി, വി കെ ബൈജു, പി ജി സൈറസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.








0 comments