എസ് രാധാകൃഷ്ണന് വൻ വരവേൽപ്പ്

ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ സ്ഥാനാർഥി എസ് രാധാകൃഷ്ണനെ സ്വീകരിക്കുന്നു
കഞ്ഞിക്കുഴി
ജില്ലാ പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ സ്ഥാനാർഥി എസ് രാധാകൃഷ്ണന്റെ പര്യടനം മുഹമ്മ പള്ളിപ്പറമ്പ് ആരംഭിച്ചു. മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്തു. സി ഡി വിശ്വനാഥൻ അധ്യക്ഷനായി. ജെ ജയലാൽ സ്വാഗതം പറഞ്ഞു. മുഹമ്മ പഞ്ചായത്തിലെ എൻ കെ ആർ കവലയിൽ തുടങ്ങി പുല്ലമ്പാറയിൽ സമാപിച്ചു.
നേതാക്കളായ വി ജി മോഹനൻ, എസ് ഹെബിൻദാസ്, ജി വേണുഗോപാൽ, കെ ബി ബിമൽറോയ്, ടി ഷാജി , കെ ബി ഷാജഹാൻ, സി കെ സുരേന്ദ്രൻ, ഡി ഷാജി, സ്വപ്നാഷാബു, കെ സലിമോൻ, ഹാപ്പി പി അബു, സന്തോഷ് ഷൺമുഖൻ, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥികളായ എം എസ് ലത, എൻ ടി റെജി എന്നിവരും പഞ്ചായത്ത് സ്ഥാനാർഥികളും സംസാരിച്ചു.
ചൊവ്വാഴ്ച കഞ്ഞിക്കുഴി ആറ്റുപുറത്ത് പര്യടനം ആരംഭിക്കും. ചേന്നവേലിയിൽ സമാപിക്കും. ബുധനാഴ്ച സ്ഥാനാർഥി പര്യടനം സമാപിക്കും.









0 comments