നവോദയ യാത്രയയപ്പ് നൽകി

ഖത്തീഫ്: നവോദയ സാംസ്‌കാരിക വേദി ഖത്തീഫ് ഏരിയ കമ്മിറ്റി അംഗവും താറുത്ത് യൂണിറ്റിലെ മുൻ യൂണിറ്റ് സെക്രട്ടറിയുമായ രാജന് ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ, ഏരിയ സെക്രട്ടറി ബിജു മഞ്ഞക്കോട്ട് മെമെന്റോ കൈമാറി. താറുത്ത് യൂണിറ്റിന്റെ മെമെന്റോ യൂണിറ്റ് സെക്രട്ടറി ശിവരാമൻ, പ്രസിഡന്റ് ഷെരീഫ് കടക്കൽ, ട്രഷറർ സുധാകരൻ എന്നിവർ ചേർന്ന് നൽകി.
ചടങ്ങിൽ കേന്ദ്ര കമ്മിറ്റി അംഗം സലീം പട്ടാമ്പി, ഏരിയ ട്രഷറർ ജോൺസൻ,സാമൂഹ്യ ക്ഷേമ കൺവീനർ മൻസൂർ നൈന,മറ്റ് ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
ഏരിയ സെക്രട്ടറി ബിജു മഞ്ഞക്കോട്ട് മെമെന്റോ കൈമാറുന്നു









0 comments