നവോദയ ചികിത്സാസഹായം കൈമാറി

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന നവോദയ സാംസ്‌കാരിക വേദി ജുബൈൽ സെന്റർ പോയിന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഷാജിയുടെ മകൻ റിദ്വിൻ കൃഷ്ണയുടെ ചികിത്സയ്ക്കുള്ള സഹായം കൈമാറി. ഷാജിയുടെ കോഴിക്കോട് ബാലുശേരിയിലെ വീട്ടിൽ നടന്ന ചടങ്ങിൽ കെ എം സച്ചിൻദേവ് എംഎൽഎ തുക കൈമാറി. റിദ്വിൻ കൃഷ്ണയുടെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാണ് സഹായം. സിപിഐ എം കോക്കല്ലൂർ ലോക്കൽ സെക്രട്ടറി സി ആർ സുജേഷ്, നവോദയ അറൈഫി ഏരിയ ജോയിന്റ് സെക്രട്ടറി കെ കെ ബിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.










0 comments