ad
Deshabhimani

നവോദയ ഫാമിലി ഗാല: റെഡ് ഗ്രൂപ് ജേതാക്കൾ

navodaya

നവോദയ ഫാമിലി ഗാല യാമ്പു രക്ഷാധികാരി അജോ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 04:33 PM | 1 min read

ജിദ്ദ: ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി കുടുംബവേദി സംഘടിപ്പിച്ച ‘നവോദയ ഫാമിലി ഗാല-' പ്രവാസി കുടുംബങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഷറമിന് സമീപം പ്രത്യേക ഹാളിൽ നടന്ന സംഗമത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു. ഗാല, കല, കേളി, കൈരളി എന്നീ നാല് വേദികളിലായി വിവിധ മത്സരം നടന്നു.


റെഡ്, ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ നാല് വിഭാഗമായി തിരിച്ചായിരുന്നു മത്സരം. ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസിലുള്ള കുട്ടികൾക്കായി കിഡ്‌സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ദമ്പതികൾക്കുമായി പ്രത്യേക കായിക മത്സരങ്ങളും ഗെയിമുകളും സംഘടിപ്പിച്ചു. യാമ്പുവിലെ വിവിധ സ്‌കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ കലാപരിപാടിയും നടന്നു. റെഡ് ഗ്രൂപ് ജേതാക്കളായി. ബ്ലൂ ഗ്രൂപ്പിനാണ് രണ്ടാം സ്ഥാനം.


ജിദ്ദ നവോദയ വൈസ് പ്രസിഡന്റും യാമ്പു മുഖ്യരക്ഷാധികാരിയുമായ അജോ ജോർജ്‌ ഉദ്ഘാടനം ചെയ്തു. കുടുംബവേദി കൺവീനർ വിപിൻ തോമസ്, ഏരിയ കമ്മിറ്റി അംഗങ്ങളായ രാജീവ് തിരുവല്ല, ശ്രീകാന്ത് നീലകണ്ഠൻ, ഷൗക്കത്ത് മണ്ണാർക്കാട്, ഷാഹുൽ ഹമീദ് തിരുനാവായ, എ പി സാക്കിർ, റലീഷ് രാജൻ, നജീബ് ഖാൻ, ബാബു ആന്റണി, നിസാമുദ്ദീൻ കല്ലറ, വിനയൻ പാലത്തിങ്ങൽ, ജോമോൻ ജോസഫ്, ആഷിഖ്, റിജേഷ് ബാലൻ, രഞ്ജിത്ത് കറുകയിൽ, അബ്ദുൾ നാസർ കടലായി, എബ്രഹാം തോമസ്, അബ്ദുൾ ശരീഫ്, ജ്യോതി ശരീഫ്, മിനി ബാബു, ഹസീന നജീബ്, ജിറ്റി വിപിൻ, റിൻസി റെലീഷ് എന്നിവർ സംസാരിച്ചു. അജോ ജോർജ്, വിനയൻ പാലത്തിങ്ങൽ, രാജീവ് തിരുവല്ല, വിപിൻ തോമസ് എന്നിവരും പ്രോഗ്രാം കമ്മിറ്റി അംഗങ്ങളും സമ്മാനങ്ങൾ വിതരണം ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home