13-ാമത് ഭരത് മുരളി നാടകോത്സവം; ശക്തമായ പ്രമേയവുമായ് എമിൽ മാധവിയുടെ 'രാഘവൻ ദൈ'

അബുദാബി: 13-ാമത് ഭരത് മുരളി നാടകോത്സവത്തിലെ ഏഴാമത്തെ നാടകമായ അൽ ഖൂസ് തിയേറ്റർ ദുബായ് അവതരിപ്പിച്ച 'രാഘവൻ ദൈ' ശക്തമായ പ്രമേയംകൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. 2023 ലെ അബുദാബി ശക്തി അവാർഡ് ജേതാവ് കൂടിയായ എമിൽ മാധവി രചനയും സംവിധാനവും നിർവഹിച്ച 'രാഘവൻ ദൈ' 1990 കളിൽ നടന്ന കുറ്റാന്വേഷണ കഥയാണ്.
ഭരത് മുരളി നാടകോത്സവത്തിൽ നാല് തവണ മികച്ച നടിക്കുള്ള അവാർഡ് കരസ്ഥമാക്കിയ ദേവി രാഘവൻ, കഴിഞ്ഞ വർഷത്തെ മികച്ച നടി ദിവ്യ ബാബുരാജ്, ചന്ദ്രശേഖരൻ, മനോജ് പദ്മനാഭൻ, ജിനേഷ് സി പി, മുഹമ്മദ് ആഷിഖ്, ബാംബു ദാസ്, ഏലിയാസ് പി ജോയ്, ആര്യ ഷെറിൻ, രാജേഷ് രാജൻ, പുഷ്പ വിജയൻ, ഷാജി, ഗ്രെഷ്യസ് ലോറൻസ്, അവ്യയ് ദിലീപ് തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ക്ലിന്റ് പവിത്രൻ ചമയവും ദിലീപ് ചിലങ്ക സംഗീതവും അലക്സ് സണ്ണി പ്രകാശവും നിയന്ത്രിച്ചു.









0 comments